ബാലരാമപുരത്ത് വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലരാമപുരത്ത് വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ് പണവും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തിരുവനന്തപുരം യൂണിറ്റ് പരിശോധന നടത്തുകയായിരുന്നു. അ‍ഞ്ചു രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള കറൻസികളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്.

109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാൻമസാല ഉൽപന്നങ്ങൾ ഉൾപ്പെടെ 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽനിന്നു വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ കാക്കാമൂലയിലെ വീട്ടിൽ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച് മൂന്നിരട്ടി തുകയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് കസ്റ്റംസ് പറയുന്നു. എട്ടു വർഷമായി ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റൻറ് കമ്മീഷണർ ആർ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...