സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്തതിൽ പക ; പിന്നാലെ പി​താ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ചു, മ​ക​നും സു​ഹൃ​ത്തും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: യുപി യിൽ സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്ത പി​താ​വി​നെ യു​വാ​വ് ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് അ​ടി​ച്ചു കൊ​ന്ന​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു. ഈ ​മാ​സം ആ​ദ്യ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി യു​വാ​വ് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​രു പെ​ട്ടി​ക്കു​ള്ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മേ​യ് നാ​ലി​ന് അ​യേ​ര വി​ല്ലേ​ജ് മേ​ഖ​ല​യി​ലെ ഒ​രു റോ​ഡി​ന് സ​മീ​പ​ത്തു നി​ന്നും ല​ഭി​ച്ച പെ​ട്ടി​യി​ൽ പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. മൂ​ന്ന് ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തോ​ട് സാ​മ്യ​മു​ള്ള ആ​ളെ കാ​ണാ​താ​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണം മ​ക​നാ​യ അ​ജി​ത്തി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

മ​റ്റൊ​രു യുവാവായ കൃ​ഷ്ണ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി അ​ച്ഛ​ൻ മോ​ഹ​ൻ​ലാ​ൽ ശ​ർ​മ​യു​മാ​യി അ​ജി​ത്ത് പ​തി​വാ​യി വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പി​താ​വി​നെ കൊ​ല്ലാ​ൻ അ​ജി​ത് ത​ന്‍റെ സു​ഹൃ​ത്താ‍​യ ദീ​പ​ക്കു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. മേ​യ് ഒ​ന്നി​ന് രാ​ത്രി അ​ജി​ത്തും മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ത്തി​ച്ച് പെ​ട്ടി​യി​ലാ​ക്കി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...

മാന്നാറിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷം

0
മാന്നാർ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായത് മാന്നാറിന്റെ...

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...