അന്യമതസ്ഥനെ പ്രണയിച്ചതിൽ പക ; സ്വന്തം സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി, പിന്നാലെ രക്ഷിക്കാനിറങ്ങിയ അമ്മയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടകത്തിലെ ഹുന്‍സൂരില്‍ അന്യമതസ്ഥനെ പ്രണയിച്ച സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മരിച്ചു. ചൊവ്വാഴ്ച രാത്രി മാരുര്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ ധനുശ്രീ (19), അമ്മ അനിത (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ധനുശ്രീയുടെ സഹോദരന്‍ നിതിനെ (23) ഹുന്‍സൂര്‍ റൂറല്‍ പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് അയല്‍ഗ്രാമത്തിലുള്ള ബന്ധുവീട്ടിലേക്കാണെന്നുപറഞ്ഞാണ് നിതിന്‍ ധനുശ്രീയെയും അമ്മയെയും ബൈക്കില്‍ കൊണ്ടുപോയത്. പോകുന്നവഴിക്ക് തടാകത്തിനടുത്ത് ബൈക്ക് നിര്‍ത്തിയശേഷം ധനുശ്രീയെ തള്ളിയിട്ടു. ഇതുകണ്ട് രക്ഷിക്കാന്‍ അമ്മയും തടാകത്തില്‍ ചാടി. തുടര്‍ന്ന് വീട്ടിലെത്തിയ നിതിന്‍ പിതാവ് സതീഷിനെ വിവരം അറിയിച്ചു. പിതാവിനെക്കൂട്ടി തടാകത്തിലെത്തി ധനുശ്രീയെ തള്ളിയിട്ട സ്ഥലം കാണിച്ചുകൊടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന്...

നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു

0
ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

അധ്യാപക ദിനത്തിൽ ആദരവുമായി എംഎൽഎ ; റിട്ട. അധ്യാപകരെ വീട്ടിലെത്തി അനുമോദിച്ചു

0
റാന്നി: അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ....

സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സെപ്റ്റംബർ 9 വരെ ഇടിമിന്നൽ മുന്നറിയിപ്പ്

0
സൗദി അറേബ്യ : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ...