സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗക്കാർക്കുള്ള സംവരണ ഇളവുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗങ്ങൾക്ക് വിവിധ മേഖലയിൽ നൽകിവരുന്ന സംവരണ ഇളവുകൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളുകളിൽ റെഗുലർ ഒഴിവുകളിലെ ദിവസവേതന നിയമനത്തിന് ഭിന്നശേഷി സംവരണം പാലിക്കേണ്ടതില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, 2018 നവംബർ 18ന് മുൻപുള്ള ഒഴിവുകളിലെ താൽക്കാലിക നിയമനങ്ങൾക്ക് പുതിയ സംവരണം ബാധകമല്ലെന്ന് അറിയിച്ചിട്ടുണ്ട്.

സ്കൂളിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടിയാൽ ഭിന്നശേഷി സംവരണം ബാധകമാകുമെന്നും ഉത്തരവിൽ വ്യക്തമാക്കി. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുന്ന വിഷയവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...