വിദ്യാഭ്യാസ മേഖലയിലെ സംവരണം അട്ടിമറിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക നിയമനത്തിലൂടെ പട്ടികജാതി വര്‍ഗ്ഗ മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്ക് കിട്ടേണ്ട സംവരണ അവകാശങ്ങള്‍ സര്‍ക്കാരും സി.പി.എമ്മും അട്ടിമറിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി യേയും എംപ്ലോയ്മെന്‍റിനെയും നോക്കുകുത്തികളാക്കി പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയോടെ അധ്യാപകരെ പിന്‍വാതിലിലൂടെ നിയമിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരമാണ് ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ ലാലു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ഈപ്പന്‍ കുര്യന്‍, എബി മേക്കരിങ്ങാട്ട്, ദളിദ് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ പി.ജി ദിലീപ് കുമാര്‍, മഞ്ജു വിശ്വനാഥ്, മണ്ണില്‍ രാഘവന്‍, ദളിദ് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ സുഗതന്‍ കോറ്റനാട്, കെ.എന്‍ രാജന്‍, എം.ജി ശ്രീകുമാര്‍, അനീഷ് കുമാര്‍, സൂരജ് മന്‍മധന്‍, ദീപു രാജ്, ജയന്‍ ബാലകൃഷ്ണന്‍, സുരേഷ് പാണില്‍, രാജന്‍ തേവാര്‍കാട്ടില്‍, രാജേന്ദ്ര പ്രസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ റെജി മണലില്‍, സജി. കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിമന്റ് വില കുതിക്കുന്നു

0
കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ...

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം ; തിരുവനന്തപുരം – എറണാകുളം സർവീസ്...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം....

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...