മുന്നോക്ക സംവരണത്തിന്റെ പേരില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കം മുസ്ലീംലീഗ് ഉപേക്ഷിക്കണം ; അഖില കേരള തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ഷങ്ങളായി പിന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം പാവപ്പെട്ടവര്‍ക്ക് ലഭിക്കാത്ത രീതിയില്‍ ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നതിന് വാദിച്ച മുസ്ലീംലീഗ് പിന്നോക്ക സമുദായത്തിലെ പണച്ചാക്കുകള്‍ക്കൊപ്പമാണെന്ന് അഖില കേരള തന്ത്രി മണ്ഡലം ആരോപിച്ചു.

പിന്നോക്ക സമുദായത്തിലെ പാവപ്പെട്ടവരെ കബളിപ്പിയ്ക്കുന്ന മുസ്ലീംലീഗ് നയത്തിനെതിരെയാണ് പിന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ സംഘടിക്കേണ്ടത് . എല്ലാവരുടെയും സംവരണം കഴിച്ച് ബാക്കിയുള്ളതില്‍ 10% മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിന്റെ പേരില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കം മുസ്ലീംലീഗ് നീക്കം ഉപേക്ഷിക്കാന്‍  തയ്യാറാകാത്തപക്ഷം വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതികരിക്കാന്‍ മുന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ തയ്യാറാകണമെന്ന് തന്ത്രി മണ്ഡലം ആഹ്വാനം ചെയ്തു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ തീവ്രവാദ പ്രസ്ഥാനങ്ങളുമായി നീക്കുപോക്കുണ്ടാക്കുവാനുള്ള തീരുമാനത്തിന് യു.ഡി.എഫ് വന്‍ വില നല്‍കേണ്ടി വരുമെന്നും  തന്ത്രി മണ്ഡലം സംസ്ഥാന കര്‍മ്മസമിതി മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ പ്രസിഡന്റ് വി.ആര്‍ .നമ്പൂതിരി അധ്യക്ഷത വഹിച്ചു. വെെസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ പോറ്റി, ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണു നമ്പൂതിരി, ട്രഷറര്‍ എസ് . ഗണപതി പോറ്റി എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...