സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എ. പി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്നും സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.
സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം.

നേരത്തെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. മുന്നാക്ക സംവരണം സവര്‍ണ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്‌ലിങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.

new 03
previous arrow
next arrow

1 COMMENT

  1. സാമുദായിക സംവരണം എത്രയും വേഗം നിർത്തലാക്കുക. ജനിച്ച ജാതിക്കല്ല, കഴിവിനാണ് അംഗീകാരം നൽകേണ്ടത്.
    എന്നാലേ നാട് നന്നാകൂ.90 സാധമാനത്തിലധികം മാർക്ക് വാങ്ങിയവർ പുറത്താക്കപ്പെട്ടിട്ടു വെറും 50 ശതമാനം മാർക്ക് വാങ്ങിയവരാണ് അടുത്ത തലമുറയെ വിദ്യ അഭ്യസിപ്പിക്കുന്നത്.
    എത്രയും വേഗം ജാതി സംവരണം അവസാനിപിക്കുക. പിന്നോക്ക ജാതികളിലെ വരേണ്യ വർഗ്ഗമാണ് ഇന്ന് സംവരണത്തിന്റെ ആനുകൂല്യം മുഴുവൻ നേടിയെടുക്കുന്നത്. ആ സമുദായങ്ങളിലെ പാവപ്പെട്ടവർ അങ്ങനെ തന്നെ തുടരുന്നു.

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...