സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു : ഭക്ഷ്യ വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു വര്‍ഷത്തില്‍ 17,586 എ. എ. വൈ കാര്‍ഡുകളും 2,64.058 പി. എച്ച്‌. എച്ച്‌ കാര്‍ഡുകളും വിതരണം ചെയ്തു. പൊതുജനങ്ങളുടെ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുന്നതിനാണ് ഫോണ്‍ ഇന്‍ പരിപാടി എല്ലാമാസവും നടത്തുന്നത്.

കഴിഞ്ഞ മാസം വന്ന പരാതികളില്‍ നാല് പരാതിക്കാര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കി. 11 പരാതികളില്‍ വ്യക്തമായ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ക്ക് സെപ്റ്റംബര്‍ 13 മുതല്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ സെന്റര്‍ മുഖേനയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ civisupplieskerala.gov.in ലൂടെയോ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളില്‍ സമയബന്ധിതമായി പരിശോധന പൂര്‍ത്തിയാക്കി മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കി അര്‍ഹതയുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനര്‍ഹമായി കൈവശം വെച്ച 1,39,746 മുന്‍ഗണന കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹതയുള്ളവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. അനര്‍ഹരായിട്ടുള്ളവര്‍ ഇത്തരത്തില്‍ മുന്‍ഗണന കാര്‍ഡ് കൈവശം വച്ചിട്ടുണ്ടെങ്കില്‍ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ശക്തമായ തുടര്‍നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

2022 ജൂലൈ മുതല്‍ ഓഗസ്റ്റ് 20 വരെ പുതുതായി വന്ന അപേക്ഷയില്‍ 89 എ. എ. വൈ ആര്‍ഡുകളും 30685 പി. എച്ച്‌. എച്ച്‌ കാര്‍ഡുകളും അനുവദിച്ചു. പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ സമയബന്ധിതമായി അര്‍ഹതയുള്ള ആനുകൂല്യം നല്‍കുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകളിലെ 19,444 കാര്‍ഡുകളും വിതരണം ചെയ്തവയില്‍ ഉള്‍പ്പെടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...

കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും...

0
തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...