സംവരണ മണ്ഡലങ്ങളും വാര്‍ഡുകളും സംബന്ധിച്ച തര്‍ക്കം – നറുക്കെടുപ്പ് വീണ്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സംവരണ മണ്ഡലങ്ങളും വാര്‍ഡുകളും സംബന്ധിച്ച്  നറുക്കെടുപ്പ് പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികൾ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂർ, മൈലപ്ര ഗ്രാമ പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകൾ, പറവൂർ ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ നിയോജക മണ്ഡലങ്ങൾ/വാർഡുകൾ നിർണ്ണയിക്കാൻ പുനർവിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

നവംബർ 11ന് നറുക്കെടുപ്പ് നടത്താനാണ് നിർദ്ദേശം. മുനിസിപ്പാലിറ്റികളിൽ അതത് നഗരകാര്യ ജോയിന്റ് ഡയറക്ടർമാരെയും ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലേക്കായി നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണ സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന പ്രക്രിയ പൂർത്തീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുനർ വിജ്ഞാപനം നടത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി ; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക...

0
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...