രാജ്യത്ത് ഇന്ധനവില കൂട്ടിയാൽ വിലക്കയറ്റത്തിന് സാധ്യതയെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോവുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ഇന്ധനവിലയിലുണ്ടാകുന്ന ഈ വർദ്ധനവ് വരും ദിവസങ്ങളിൽ ഉപഭോക്തൃ വില സൂചികയെയും (CPI) അതുവഴി രാജ്യത്തെ പണപ്പെരുപ്പത്തെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിറ്റ്സർലൻഡിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടും ഇതുവരെ എക്സൈസ് ഡ്യൂട്ടി കുറച്ചും മറ്റ് സബ്‌സിഡികൾ നൽകിയും ഇന്ധനവില നിയന്ത്രിച്ചു നിർത്താൻ സർക്കാരിന് സാധിച്ചിരുന്നു.

എന്നാൽ രണ്ട് മാസത്തിലേറെയായി പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര വിപണിയിലെ ഈ അധിക ബാധ്യത ഇനിയും പൂർണമായി ഏറ്റെടുക്കാൻ സർക്കാരിനോ എണ്ണക്കമ്പനികൾക്കോ സാധിക്കില്ലെന്നും ഇന്ധനവില വർദ്ധനവിന്റെ ഭാരം ചെറുതാെങ്കിലും ജനങ്ങളിലേക്ക് കൈമാറേണ്ടി വരുന്നത് ഈ കാലഘട്ടമായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് ഇടുക്കിലെ (Strait of Hormuz) തടസങ്ങൾ കാരണം ആഗോള ഊർജ്ജ- വള വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ആറിൽ ഒന്ന് പശ്ചിമേഷ്യൻ മേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. കൂടാതെ ഇന്ത്യക്കാവശ്യമായ 60 ശതമാനത്തോളം ഗ്യാസും 40 ശതമാനത്തോളം വളവും ഈ മേഖലയിൽ നിന്നാണ് വരുന്നത് എന്നതിനാൽ ആഗോള വിലക്കയറ്റം രാജ്യത്തിന് കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

hiv

കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതിക്ക് എച്ച്.ഐ.വി ബാധ; ഒരേ സിറിഞ്ച് പങ്കുവെച്ചതായി സംശയം

0
കൊല്ലം: ലഹരിമരുന്ന് കടത്തുന്നതിനിടെ കൊല്ലത്ത് പോലീസിന്റെ പിടിയിലായ യുവാവിന് എച്ച്.ഐ.വി ബാധ...

കാണാതായ കൊല്ലം സ്വദേശിയായ യുവാവ് എറണാകുളത്ത് ട്രെയിൻ തട്ടി മരിച്ചു

0
കൊല്ലം: ശാസ്താംകോട്ട കുന്നത്തൂരിൽ നിന്നും കാണാതായ യുവാവിനെ എറണാകുളം വടക്കൻ പറവൂർ...

കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

0
കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16)...

മുഖ്യമന്ത്രി കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്ന് എം.എം മണി

0
തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം...