മുംബൈ : റിസര്‍വ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. മെയിലും ജൂണിലും പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
അതേസമയം പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ഈ സാമ്ബത്തിക വര്‍ഷം ആര്‍ബിഐയുടെ ശ്രമം. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാല്‍, പിന്നീട് രാജ്യത്തെ പൊതുമേഖലാ – സ്വകാര്യ ബാങ്കുകളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്,വാഹന വായ്പാ പലിശ നിരക്കുകള്‍ ഇതിനെ അടിസ്ഥാനമാക്കി ഉയരും.