എച്ച്.ഡി.എഫ്. സി ബാങ്കിന് 10 കോടി രൂപ പിഴയിട്ട് റിസർവ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്. സി ബാങ്കിന് പത്ത് കോടി രൂപ റിസർവ് ബാങ്ക് പിഴയിട്ടു. തെറ്റായ രീതിയിൽ കാർ ലോണുകൾ നല്‍കിയ കേസിലാണ് പിഴ. നിശ്ചിത കമ്പനിയിൽ നിന്ന് ജിപിഎസ് ഡിവൈസ് വാങ്ങണമെന്ന് ബാങ്ക് നിർബന്ധിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

ഈ പരാതി വലിയ വാർത്തയായതിന് പിന്നാലെ കാരണക്കാരായ ആറ് ജീവനക്കാരെ എച്ച്.ഡി.എഫ്. സി  ബാങ്ക് മാനേജ്മെന്റ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബാങ്കിന്റെ വാഹന വായ്പാ വിഭാഗത്തിന്റെ തലവനായിരുന്ന അശോഖ് ഖന്നയും സ്ഥാനമൊഴിയേണ്ടി വന്നു. കമ്പനിയുടെ അഭിമാനത്തിനും ബാങ്ക് രംഗത്തെ സത്പേരിനും കളങ്കം വരുത്തിവെച്ച നടപടിയായിരുന്നു ഇത്.

റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് നടപടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസും വ്യക്തിഗത വിചാരണക്കിടെ രേഖപ്പെടുത്തിയ മൊഴികളും അടിസ്ഥാനമാക്കി ആരോപണങ്ങൾ ശരിയാണെന്ന് റിസർവ് ബാങ്കിന് വ്യക്തമാവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...