കൊല്ലം : കരിയിലകൂനയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തെന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയ്യാറാക്കി അന്വേഷണ സംഘം. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അന്വേഷണ സംഘം ഫേസ് ബുക്കിനെ സമീപിച്ചിട്ടുണ്ട്. പോലീസ് കണ്ടെത്തിയ നാല് പേരില്‍ ഒരാളാകാം രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെന്നാണ് വിലയിരുത്തല്‍.
പ്രതി രേഷ്മയ്ക്ക് ആറ് ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഒരു അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രേഷ്മ കാമുകനുമായി സംസാരിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധി പ്രതിക്കുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.