പത്തനംതിട്ട : മലയോര മേഖലയായ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്പൂരിന് സമീപം കുറുക്കന്റെ ആക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് ആറുപേർക്ക് കടിയേറ്റത്. ഊട്ടുകുളം നേടുംപാല മേഖലകളിലായി ഇന്നലെ രാവിലെ 6.30നും എട്ടിനും ഇടയിലായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ഊട്ടുകുളം സ്വദേശി വാറോലിക്കൽ യൂസഫ് റാവുത്തർ (72) , കുളത്തുങ്കൽ സൈനബ് (58), ഇഞ്ചാനിക്കുഴിയിൽ രാജ (58), പാലാംകുന്നിൽ ബേബിപൗലോസ് (67), നെടുപാല പൊന്നമ്മ തങ്കപ്പൻ (56), കിടാരക്കുഴി റോഡിൽവയലുങ്കൽ ചെല്ലമ്മ (78) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. കാലുകളിൽ പരിക്കേറ്റ ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറിയാറ്റിൽ ദിലീപ്, തെങ്ങണാ പറമ്പിൽ പ്രകാശ് എന്നിവരുടെ വളർത്തു നായയ്ക്കും പശുവിനും കടിയേറ്റിട്ടുണ്ട്. മേഖലയിൽ ആർ.ആർ.ടി.യും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മലമ്പാറയ്ക്ക് സമീപം കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
വനമേഖലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കാട്ടുപന്നി ശല്യം രൂക്ഷമാണെങ്കിലും ആദ്യമായാണ് ആളുകൾക്ക് നേരെ കുറുക്കന്റെ ആക്രമണമുണ്ടാകുന്നത്. ഇ്ഞ്ചാനിക്കാട്, സർപ്പക്കാവ്, ഊട്ടുകുഴം, നെടുമ്പാല, കിടാരക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ ഇരുട്ടായാൽ കുറുക്കന്റെയും കുറുനരിയുടെയും കൂട്ടത്തോടെയുള്ള വരവ് പതിവാണ്. ഒപ്പം ഉച്ചത്തിൽ മിനിട്ടുകളോളം നീണ്ടുനിൽക്കുന്ന ഓരിയിടലും ഉണ്ട്. ടോർച്ചിന്റെയോ വാഹനങ്ങളുടെയോ ശബ്ദം നിലച്ചാൽ ഓരിയിടൽ നിലയ്ക്കുമെന്നും ആളുകൾ പറയുന്നു. പ്രദേശവാസികൾക്ക് കടിയേറ്റ വാർത്തയ്ക്ക് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























