കാട്ടാന ഭീതിയില്‍ വടശേരിക്കര നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര :  മൂന്ന്  മാസമായി തുടരുന്ന കാട്ടാന ഭീതിയിലാണ് വടശേരിക്കര വനാതിര്‍ത്തി നിവാസികള്‍. ഓണത്തിനും അവരുടെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ എത്തിയ 2 ആനകളെ നിവാസികള്‍  ബഹളമുണ്ടാക്കി കാട് കയറ്റി വിടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആനകള്‍ വീണ്ടും കൃഷിയിടങ്ങലെത്തി വിളകള്‍ നശിപ്പിക്കുകയായിരുന്നു. കൂറ്റൻ തെങ്ങ് പിഴുതെടുക്കുകയും വാഴകള്‍ നശിപ്പിക്കുകയും ചെയ്തു.

പതാലിൽ പി.ടി.ഗോപാലകൃഷ്ണൻ നായരുടെ 4 മൂട് റബറും ആഞ്ഞിലിയും ആന പിഴുതു തള്ളി. കല്ലാറിനക്കരെ കലശിക്കുഴി സമീപത്തെ പിഐപി നീർപ്പാലത്തിനു സമീപത്തേക്കും ആനകളെത്തിയിരുന്നു. കല്ലാറ് നീന്തിക്കടന്നാണ് മറുകരയെത്തി പറത്താനത്ത് സതീഷിന്‍റെ തെങ്ങ് പിഴുതിട്ടത്. പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്ന അരീക്കക്കാവ്, മരുതിമൂട്, പേഴുംപാറ, ബൗണ്ടറി, ചെമ്പരത്തിമൂട്, താമരപ്പള്ളിൽ എസ്റ്റേറ്റ്, മിച്ചഭൂമി കോളനി എന്നിവിടങ്ങളിലെല്ലാം കാട്ടാനകളെത്തുന്നു.

ഒറ്റയ്ക്കും കൂട്ടായുമായിട്ടാണ് ആനകളുടെ വിളയാട്ടം. കാർഷിക വിളകൾ നശിപ്പിക്കുകയും വീടുകൾക്കും നാശം നേരിട്ടു. വനം വകുപ്പ് വേണ്ട രീതിയില്‍ നിലപാടുകള്‍ എടുക്കാത്തത്  നിവാസികള്‍കളുടെ ജീവനെത്തന്നെ ബാധിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...