ഉന്നതി വിട്ടു​പോകില്ലെന്ന്​ താമസക്കാർ ; മലയിടംതുരുത്ത്​ ഒഴിപ്പിക്കൽ സർക്കാറിന്​ വെല്ലുവിളിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയിടംതുരുത്ത്​ പാരിയത്ത്​കാവ്​ ​ഉന്നതി ഒഴിപ്പിക്കൽ വിഷയം സർക്കാറിന്​ വെല്ലുവിളിയാകുന്നു. ഉന്നതി വിട്ടു​പോകില്ലെന്ന്​ താമസക്കാർ വ്യക്തമാക്കിയതോടെ പോംവഴി കണ്ടെത്താനാകാതെ സർക്കാർ. കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കും. മലയിടംതുരുത്ത്​ പാരിയത്ത്​കാവ്​ ഉന്നതിയിലെ താമസക്കാരെ പുനരധിവസിപ്പിച്ച്​ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം. ഇതിനുള്ള നീക്കങ്ങളും അനൗദ്യോഗികമായി ആരംഭിച്ചിരുന്നു. ഇതിനിടെയാണ്​ കുടിയൊഴിയാൻ സന്നദ്ധമല്ലെന്ന്​ ഉന്നതിയി​ലെ താമസക്കാർ വ്യക്​തമാക്കിയത്​. ഇന്നലെ നിയമസഭയിൽ സ്ഥലം എംഎൽഎയായ വി.പി സജീന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലും മുഖ്യമന്ത്രിയുടെ മറുപടിയുമാണ്​ ഉന്നതി നിവാസികളെ പ്രകോപിപ്പിച്ചത്​. ഉന്നതിയി​ലെ താമസക്കാർക്ക്​ സ്ഥലം നൽകി വീട്​ നിർമിച്ചുനൽകാൻ തയാറാണെന്ന്​ മുഖ്യമ​ന്ത്രി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചിരുന്നു.

പെരിയാർവാലി കനാലിന്​ സമീപത്തെ 19 ഏക്കറിൽ സർവേ നടത്തണമെന്നാണ്​ ഉന്നതി നിവാസികളുടെ ആവശ്യം. ഈ സർവേയിലൂടെ ഭൂമിയുടെ ഉടമസ്ഥത വ്യക്​തമാകുമെന്നും അവർ പറയുന്നു. ഇതിന്​ ഹൈക്കോടതി ഉത്തരവുമുണ്ട്​. ഇത്​ സർക്കാറിന്​ കൂടുതൽ കുരുക്കാകാനുള്ള സാധ്യതയു​ണ്ട്​. ഉന്നതിയിലെ കുടുംബങ്ങൾ താമസിക്കുന്ന രണ്ടര ഏക്കർ കഴിഞ്ഞുള്ള പതിനാറ്​ ഏക്കറോളം ഭൂമിയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്​. ഇവിടെ ആരാധനാലയങ്ങളുമുണ്ട്​. ഈ ഭൂമിയിൽ സർവേ നടത്തി സർക്കാർ പുറ​​മ്പോക്ക്​ ആണെന്ന്​ കണ്ടെത്തിയാൽ തുടർ നടപടികൾ കൂടുതൽ പ്രതിസന്ധിയാകും. ഈ സാഹചര്യത്തിൽ കുടുംബങ്ങളുമായി വീണ്ടും ചർച്ച നടത്തി പ്രശ്​നപരിഹാരത്തിനാണ്​ സർക്കാർ ഇനി ശ്രമം നടത്തുകയെന്നാണ്​ വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...