കോട്ടയം : എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ചു. ഇടതുസര്‍ക്കാരില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടി ജി സുകുമാരന്‍ നായര്‍ നന്ദികേട് കാണിച്ചുവെന്ന് എസ് എന്‍ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് രാജി.
ഡോ.സുജാത രാജിവെക്കുന്നുവെന്ന വിവരം ജി സുകുമാരന്‍ നായരാണ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് ഡോ.സുജാതക്ക് സിന്‍ഡിക്കേറ്റംഗത്വം ലഭിച്ചതെന്നും ഇതിനായി ഒരു നേതാവിനോടും ആവശ്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.