രാജി വെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉടൻ ഔദ്യോഗിക വസതി ഒഴിയും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജി വച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉടൻ ഔദ്യോഗിക വസതി ഒഴിയും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് അദ്ദേഹം രാജി വച്ചത്. അതേസമയം പ്രതിപക്ഷ നേതാക്കളെ കാണാൻ ധൻഖഡ് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്, എൻസിപി(എസ്‍പി)യുടെ ശരദ് പവാര്‍ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ ഇന്നലെ ധൻഖഡുമായി കൂടിക്കാഴ്ചക്ക് അഭ്യര്‍ഥിച്ചിരുന്നു. എന്നിരുന്നാലും, പ്രതിപക്ഷ നേതാക്കൾക്ക് മുൻ വൈസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല.

74 കാരനായ ധൻഖഡ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് പാർലമെന്‍റ് ഹൗസ് കോംപ്ലക്‌സിന് സമീപമുള്ള ചർച്ച് റോഡിൽ പുതുതായി നിർമിച്ച വൈസ് പ്രസിഡന്‍റ് എൻക്ലേവിലേക്ക് താമസം മാറിയത്. 15 മാസത്തോളമാണ് അദ്ദേഹം ഇവിടെ താമസിച്ചത്. 2022 ആഗസ്തിലാണ് ധൻഖഡ് ചുമതലയേൽക്കുന്നത്. 2027 ആഗസ്ത് വരെയായിരുന്നു കാലാവധി. അതേസമയം ധൻഖഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...