Monday, April 21, 2025 4:37 am

റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ : അറിയാം കാരണങ്ങളും ലക്ഷണങ്ങളും

For full experience, Download our mobile application:
Get it on Google Play

ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ സങ്കീർണതകൾ എന്നിവിലേക്ക് നയിക്കുന്ന, ഇന്ന് തികച്ചും സാധാരണമായ രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം എന്നറിയപ്പെടുന്ന രക്താധിസമ്മർദ്ദം (ഹൈപ്പർടെൻഷൻ). ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ ചിലരിൽ മതിയായ ചികിത്സ നൽകിയിട്ടും രക്തസമ്മർദ്ദം ഉയർന്ന നിലയിൽ തുടരാറുണ്ട്. അതിനെയാണ് റെസിസ്റ്റന്റ് ഹെപ്പർടെൻഷൻ (മരുന്നുകളോട് പ്രതികരിക്കാത്ത രക്താതി സമ്മർദ്ദം) എന്നറിയപ്പെടുന്നത്. ഡൈയൂറിട്ടിക് ഉൾപ്പെടെ ബി.പി നിയന്ത്രിക്കാനുള്ള മൂന്ന് മരുന്നുകൾ നൽകിയിട്ടും രക്തസമ്മ‌ർദ്ദം 140/90ൽ കൂടുതൽ തുടരുകയാണെങ്കിൽ ഒരു വ്യക്തിക്ക് റെസിസ്റ്റന്റ് ഹൈപ്പർ ടെൻഷൻ ഉണ്ടെന്ന് കണക്കാക്കാം. ഇതിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, അപകടഘടകങ്ങൾ എന്നിവ എന്തൊക്കെയെന്ന് അറിയാം.

കാരണങ്ങൾ
മരുന്നിന്റെ ഉപയോഗം കൃത്യമല്ലാതിരിക്കുക : ഡോക്ട‌ർ നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുകയോ അനുചിതമായി ഉപയോഗിക്കുകയോ ചെയ്യുന്നത് ചികിത്സ പ്രതിരോധത്തിലാക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നുകളെ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളും പാർശ്വഫലങ്ങളും കണ്ടാൽ ഡോക്ടറോട് സംസാരിക്കുക.

സെക്കൻഡറി ഹൈപ്പർടെൻഷൻ : ചിലയാളുകളിൽ രക്താതിസമ്മർദ്ദം നിയന്ത്രിക്കാനാവാത്തതിന് അടിസ്ഥാന ആരോഗ്യാവസ്ഥകൾ കാരണമാകാം. വൃക്കരോഗം, പ്രൈമറി ആൽഡോസ്റ്റെറോണിസം അല്ലെങ്കിൽ കുഷിംഗ്സ് സിൻഡ്രോം പോലുള്ള ഹോർമോൺ തകരാറുകൾ, സ്ലീപ് അപ്നിയ പോലെയുള്ള ഉറക്കത്തകരാറുകൾ, ചില മരുന്നുകൾ ഒക്കെ ഇതിന് കാരണങ്ങളാകാം. 30 വയസിൽ താഴെ രക്തസമ്മർദ്ദം കണ്ടെത്തുന്നവരിൽ മറ്റുകാരണങ്ങൾ കൊണ്ടുള്ള രക്താതിസമ്മർദ്ദം (സെക്കൻഡറി ഹൈപ്പർടെൻഷൻ) സാധ്യതയുണ്ടോയെന്ന് സംശയിക്കാം.

ജീവിതശൈലി ഘടകങ്ങൾ: സോഡിയം (ഉപ്പ്) കൂടുതലടങ്ങിയ അടങ്ങിയ ഭക്ഷണശീലം, അമിത മദ്യപാനം, പുകവലി, ശരീരം അനങ്ങാതിരിക്കുക തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി രക്താതിസമ്മർദ്ദം വിട്ടുമാറാത്തതിന് കാരണമാകും. ജീവിതശൈലി മാറ്റുന്നതിലൂടെ ഈ ഘടകങ്ങളെ നേരിടുന്നത് റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും.

ലക്ഷണങ്ങൾ
രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ റെസിസ്റ്റന്റ് ഹൈപ്പർടെൻഷനിലും കാണാറുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

തലവേദന: തുടർച്ചയായ അല്ലെങ്കിൽ കഠിനമായ തലവേദന.
ശ്വാസതടസ്സം: ശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ പ്രത്യേകിച്ച് ചില ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന ശ്വാസം മുട്ടൽ.
നെഞ്ചുവേദന: നെഞ്ചുവേദന, നെഞ്ചിൽ മുറുക്കം അനുഭവപ്പെടുക. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇത് ശ്രദ്ധിക്കേണ്ടതാണ്.
ക്ഷീണം: അമിതമായ ക്ഷീണം അല്ലെങ്കിൽ തലകറക്കം അനുഭവപ്പെടുക.

റെസിസ്റ്റന്റ് ഹൈപ്പർടെൻഷന്റെ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ
പ്രായം: രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി കുറയുകയും രക്തസമ്മർദ്ദ നിയന്ത്രണം കൂടുതൽ വെല്ലുവിളിയാകുകയും ചെയ്യുന്നതിനാൽ പ്രായം അപകടഘടകമാണ്.
പൊണ്ണത്തടി: അമിതവണ്ണവും പൊണ്ണത്തടിയും ഹൃദയവ്യവസ്ഥയിൽ സമ്മർദ്ദം അധികമാക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു
കുടുംബപാരമ്പര്യം: രക്താതിസമ്മർദ്ദമോ റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷനോ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.
വിട്ടുമാറാത്ത വൃക്കരോഗം: വൃക്കസംബന്ധമായ പ്രശ്നങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ തടസ്സപ്പെടുത്തുകയും റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
വംശീയത: ആഫ്രിക്കൻ-അമേരിക്കക്കാർ പോലുള്ള ചില വംശീയ വിഭാഗങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദവും റെസിസ്റ്റന്റ് ഹൈപ്പർ ടെൻഷനും വരാനുള്ള സാധ്യത കൂടുതലാണ്

ചികിത്സ
റെസിസ്റ്റന്റ് ഹൈപ്പർടെൻഷൻ ഉണ്ടെന്ന സംശയമോ അല്ലെങ്കിൽ എത്ര പരിശ്രമിച്ചിട്ടും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിലോ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. നിങ്ങളുടെ അവസ്ഥ വിലയിരുത്താനും പരിശോധനകൾ നടത്തി ഏറ്റവും അനുയോജ്യമായ ചികിത്സ നിർണ്ണയിക്കാനും അവർക്ക് സാധിക്കും. മരുന്നുകളുടെ ഉപയോഗത്തോടൊപ്പം ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതും പ്രധാനമാണ്. ഡാഷ് (ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ്പ് ഹൈപ്പർ ടെൻഷൻ) അഥവാ ഭക്ഷണക്രമീകരണത്തിലൂടെ രക്താതിസമ്മർദ്ദത്തെ നിയന്ത്രിക്കുകയാണ് അതിൽ പ്രധാനം. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക, ബട്ടർ, ചീസ് പോലുള്ള പാലുത്പന്നങ്ങൾ ഒഴിവാക്കുക എന്നിവയോടൊപ്പം അരമണിക്കൂറെങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക, മാനസിക പിരിമുറുക്കം കുറയ്ക്കുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക എന്നിവയാണ് ജീവിതശൈലിയിൽ കൊണ്ടുവരേണ്ട പ്രധാന മാറ്റങ്ങൾ.

റെസിസ്റ്റന്റ് ഹൈപ്പർടെൻഷന് ഡൈയൂററ്റിക്സ്, ബീറ്റാ-ബ്ലോക്കറുകൾ, ആൻജിയോടെൻസിൻ-കൺവെർട്ടിംഗ് എൻസൈം (എസിഇ) ഇൻഹിബിറ്ററുകൾ, ആൻജിയോടെൻസിൻ II റിസപ്റ്റർ ബ്ലോക്കറുകൾ (എആർബികൾ), മറ്റ് ആൻറി ഹൈപ്പർടെൻസിവ് മരുന്നുകൾ എന്നീ മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെങ്കിൽ ചെയ്യാവുന്ന മറ്റൊരു ചികിത്സാ മാർഗമാണ് റീനൽ ഡിനർവേഷൻ എന്ന താക്കോൽദ്വാര ശസ്ത്രക്രിയ. കാൽ ഞരമ്പുവഴി വൃക്കയിലെ രക്തക്കുഴലുകളിലേക്ക് എത്തിച്ച് രക്തസമ്മർദ്ദം കൂട്ടുന്ന ചില ഞരമ്പുകളെ കരിച്ചു കളയുന്ന മാ‌ർഗമാണിത്. ഇതുവഴി റെസിസ്റ്റന്റ് ഹൈപ്പർടെൻഷനെ നിയന്ത്രണത്തിലാക്കുകയും മരുന്നിന്റെ അളവ് കുറയ്ക്കാനും സാധിക്കും.

തയ്യാറാക്കിയത്: ഡോ.സന്ദീപ് ആർ, കൺസൾട്ടന്റ്- ഇന്റ‌വെൻഷണൽ കാർഡിയോളജി, ആസ്റ്റ‌ർ മെഡ്സിറ്റി, കൊച്ചി

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...