കുടിയേറ്റക്കാർക്ക് വെല്ലുവിളിയായി യുഎസിൻ്റെ പുതിയ നീക്കം ; വർക്ക് പെർമിറ്റ് കാലാവധി കുറച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: യുഎസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നടപടിക്രമങ്ങൾ കർശനമാക്കുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് അഭയാർഥികൾക്കും മറ്റ് നിയമപരമായ സംരക്ഷണം ലഭിച്ച കുടിയേറ്റക്കാർക്കുമുള്ള എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റിൻ്റെ കാലാവധി കുറയ്ക്കും. ഗ്രീൻ കാർഡിന് അപേക്ഷിച്ചവർക്കും ഈ മാറ്റം ബാധകമാകും. ഇതിലൂടെ തട്ടിപ്പുകൾ തടയാനും രാജ്യത്തിന് അപകടകാരികളായവരെ കണ്ടെത്താനും സാധിക്കുമെന്ന് അധികൃതർ പറയുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസ് നൽകുന്ന വർക്ക് പെർമിറ്റാണ് എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് (ഇഎഡി). യുഎസിലേക്ക് കുടിയേറുന്ന ചില വിഭാഗക്കാർക്ക് രാജ്യത്ത് നിയമപരമായി ജോലി ചെയ്യാൻ ഇഎഡി അനുവദിക്കുന്നു. നിലവിൽ അഞ്ച് വർഷമാണ് ഇഎഡിക്ക് സാധുതയുള്ളത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഇത് പരമാവധി 18 മാസമായി ചുരുക്കും. ഇതുവഴി ഇഎഡി പുതുക്കാൻ അപേക്ഷിക്കുമ്പോൾ കുടിയേറ്റക്കാരെ കൂടുതൽ തവണ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചു.

ഡിസംബർ അഞ്ച് വെള്ളിയാഴ്ചയ്ക്ക് ശേഷം സമർപ്പിക്കുന്ന എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് അപേക്ഷകൾക്കും അന്ന് നിലവിലുള്ള അപേക്ഷകൾക്കും പുതിയ നയം ബാധകമാകും. അഭയാർഥികൾ, അഭയം ലഭിച്ചവർ, നാടുകടത്തൽ തടഞ്ഞവർ, അഭയം ലഭിക്കുന്നതിനോ അല്ലെങ്കിൽ നാടുകടത്തൽ തടയുന്നതിനോ ഉള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ, ഐഎൻഎ 245 പ്രകാരം സ്റ്റാറ്റസ് മാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കാത്തവർ തുടങ്ങിയവർക്കാണ് ഇത് ബാധകമാകുക. യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാൻ എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റിൻ്റെ കാലാവധി കുറയ്ക്കുന്നത് സഹായിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ പ്രസ്താവനയിൽ പറഞ്ഞു. മുൻ ഭരണകൂടം രാജ്യത്തേക്ക് പ്രവേശിപ്പിച്ച ഒരു വിദേശി നമ്മുടെ തലസ്ഥാനത്ത് നാഷണൽ ഗാർഡ് അംഗങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, വിദേശികളെ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണെന്നും എഡ്‌ലോ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...