മലപ്പുറം: വോട്ടെണ്ണൽ ദിവസമായ മെയ് നാലിന് മലപ്പുറം ജില്ലയിൽ റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. തടസമില്ലാത്ത വാർത്താവിനിമയ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ നിയന്ത്രണമേർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലഭ്യമാക്കിയ ബിഎസ്എൻഎൽ കണക്റ്റിവിറ്റിക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം. പിഡബ്ല്യൂഡി വാട്ടർ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ നടത്തുന്ന നവീകരണ ജോലികൾ, കുഴിയെടുക്കൽ, കേബിൾ സ്ഥാപിക്കൽ എന്നിവ ബിഎസ്എൻഎൽ കേബിളുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾക്ക് ഇടയാക്കുമെന്നതിനാൽ യാതൊരുവിധ റോഡ് വെട്ടലോ കുഴിയെടുക്കലോ മറ്റ് നിർമാണ പ്രവർത്തനങ്ങളോ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ നടത്താൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























