പിണറായിസത്തിനെതിരായ പോരാട്ടം തുടരും ; ബേപ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറച്ച് പി.വി. അൻവർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സഭയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും പിണറായിസത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്ന് പി.വി. അൻവർ വ്യക്തമാക്കി. താൻ ഉയർത്തിയ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്തതെന്നും അതിന്റെ ഫലം നാളെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ കടുത്ത മത്സരമാണ് നടക്കുന്നതെങ്കിൽ 2000 മുതൽ 3000 വരെ വോട്ടുകൾക്ക് ജയിക്കും. എന്നാൽ ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ആത്മാർത്ഥമാണെങ്കിൽ 10,000-ത്തിന് മുകളിൽ വോട്ടുകൾക്ക് വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 45-50 വർഷമായി സി.പി.എം മാത്രം ജയിച്ചുവരുന്ന ബേപ്പൂരിൽ ജനങ്ങളിലുള്ള വിശ്വാസമാണ് തന്റെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിനും കുടുംബവാഴ്ചയ്ക്കും എതിരെയുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് അൻവർ ആരോപിച്ചു. ഇതിനെയാണ് അദ്ദേഹം ‘പിണറായിസം’ എന്ന് വിശേഷിപ്പിച്ചത്. പോലീസിന്റെ സംഘിവൽക്കരണം, തൃശ്ശൂർ പൂരം കലക്കിയത്, സ്വർണ്ണക്കടത്ത്, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ തമ്മിലല്ല മറിച്ച് ജനങ്ങളും പിണറായി വിജയനും തമ്മിലാണെന്നും പി.വി. അൻവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാടുകയറി വടശ്ശേരിക്കര – ചിറ്റാർ റോഡ് : കാല്‍നട യാത്രക്കാർ അപകട ഭീതിയിൽ

0
​വടശ്ശേരിക്കര : വടശ്ശേരിക്കര - ചിറ്റാർ റോഡിന്റെ വശങ്ങളിൽ കാട് വളർന്നത്...

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സഹായം കൈമാറി കലഞ്ഞൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകള്‍

0
കോന്നി : ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ ആറന്മുള, തണ്ണിത്തോട് പഞ്ചായത്തുകളില്‍...

പിതൃസ്മരണ നിറഞ്ഞ് കർക്കിടക വാവ് : കല്ലേലി കാവിൽ 1001 മുറുക്കാൻ സമർപ്പണവും വാവൂട്ടും...

0
കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവൂട്ടും...

ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് പദ്ധതി : എസ്.പി.സി കേഡറ്റുകള്‍ക്കായി ജില്ലാതല പരിശീലന പരിപാടി...

0
പത്തനംതിട്ട : ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ...