ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് പദ്ധതി : എസ്.പി.സി കേഡറ്റുകള്‍ക്കായി ജില്ലാതല പരിശീലന പരിപാടി നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 39 സ്കൂളുകളില്‍ നിന്നുള്ള എസ്.പി.സി കേഡറ്റുകള്‍ക്കായി പരിശീലന പരിപാടി നടന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തൂഫാൻ കെയർ പദ്ധതിയുമായി ചേർന്ന് നടത്തിയ പരിശീലന പരിപാടി ജില്ലാ നാർകോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡി.വൈ.എസ്.പി റജി എബ്രഹാം പി. ഉദ്ഘാടനം ചെയ്തു. ജില്ലാ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസര്‍ ഡോ.സാഗർ റ്റി. അധ്യക്ഷത വഹിച്ചു. ഐ.എം.എ തൂഫാൻ കെയർ കമ്മിറ്റി നോഡൽ ഓഫിസർ ഡോ.ജോയിസ് ജിയോ, ഡോ.സാജൻ റ്റി.അലക്സ് എന്നിവർ ലഹരിക്കെതിരായ ബോധവൽക്കര ക്ലാസ് നയിച്ചു.

തുടര്‍ന്ന് പരിശീലനം ലഭിച്ച കേഡറ്റുകള്‍ തൂഫാൻ വാരിയർ പ്രതിജ്ഞയെടുത്തു.
മാർത്തോമ ഹയർ സെക്കണ്ടറി സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ഷീജാ ബേബി, പ്രിൻസിപ്പാൾ ഹേമാ മേരി മാത്യു, ഡോ.അരുൺ, സുരേഷ് കുമാർ ജി., എസ്.പി.സി ഓഫീസര്‍മാരായ മിന്റോ വി.റ്റി., മേരി മത്തായി, മനീഷ് ജെ.ഉണ്ണിത്താൻ, ആരതി എസ്.നായർ, പോലീസ് ഉദ്യോഗസ്ഥരായ ബിനു ലാൽ, അരുൺ പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലയിലെ എസ്.പി.സി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭിച്ച കേഡറ്റുകള്‍ ലഹരിക്കെതിരായി ക്ലാസ് നയിക്കും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ 180 എസ്.പി.സി കേഡറ്റുകള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...