പിതൃസ്മരണ നിറഞ്ഞ് കർക്കിടക വാവ് : കല്ലേലി കാവിൽ 1001 മുറുക്കാൻ സമർപ്പണവും വാവൂട്ടും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവൂട്ടും 1001 മുറുക്കാൻ സമർപ്പണവും നടന്നു. 999 മലകളുടെ ഗുരു കാരണവന്മാർക്കും പാരമ്പര്യം കാത്തുസൂക്ഷിച്ച പിതൃക്കൾക്കും ദീപനാളവും അന്നവും വെള്ളവും സമർപ്പിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 1001 മുറുക്കാൻ സമർപ്പണം, 1001 കരിക്ക് പടേനി, ബലി തർപ്പണം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണശാല പൂജ, പിതൃ പൂജ, ആശാൻ പൂജ, അഷ്ടനാഗ പൂജ, ആയില്യം പൂജ, വാവൂട്ട് എന്നിവയും നടന്നു. ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജലസംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയിലൂടെ പ്രകൃതിയോടുള്ള കൃതജ്ഞതയും പിതൃസ്മരണയും ഒരുമിപ്പിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അച്ചൻകോവിൽ നദിയിലെ സ്നാനഘട്ടത്തിൽ വിശേഷാൽ പൂജയും പിണ്ഡ സമർപ്പണവും നടത്തി.

ഉപസ്വരൂപ പൂജ, വാനരയൂട്ട്, മീനൂട്ട്, പ്രഭാതവന്ദനം, ദീപനമസ്കാരം, നാഗപൂജ, ആയില്യം പൂജ, കരിക്ക് അഭിഷേകം, മഞ്ഞൾ നീരാട്ട്, പാലഭിഷേകം, പർണ്ണശാല പൂജ, പിതൃപൂജ, ആശാൻ പൂജ എന്നിവയ്ക്ക് ശേഷം വൈകുന്നേരം വിശേഷാൽ വാവൂട്ട് ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയതുമായ കാർഷികവിളകളും കാട്ടുവിളകളും തേക്കില, പുന്നയില, മലവാഴയില എന്നിവയിൽ സമർപ്പിച്ചു. വറപൊടി, തെണ്ട്, തെരളി, കലശം, കരിക്ക് എന്നിവ ഉൾപ്പെടുത്തി വിശേഷാൽ വാവൂട്ട് പൂജയും തുടർന്ന് പിതൃമോക്ഷ പ്രാപ്തിക്കായി വാവൂട്ടി ഗുരുതി പൂജയും നടന്നു. കർക്കിടക വാവ് ചടങ്ങുകൾക്കായി വിവിധ സർക്കാർ വകുപ്പുകൾ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...