പാലക്കാട് : വോട്ടെണ്ണൽ നടക്കാനിരിക്കെ പാലക്കാട് ജില്ലയിൽ പടക്കനിർമാണ – വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടേതാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെയും ഫലപ്രഖ്യാപനത്തിന്റെയും ഭാഗമായി ജില്ലയിൽ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിനും ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപന എന്നിവ നിയന്ത്രിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ബി എൻ എസ് എസ് സെക്ഷൻ 163 പ്രകാരമാണ് ജില്ലയിലെ മുഴുവൻ പടക്കനിർമാണ – വിൽപ്പനശാലകളുടേയും പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]































