കൊവിഡ് വ്യാപനം ; ഗോവയിൽ പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ഗോവ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗോവയിൽ പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണം. തെരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിയന്ത്രണങ്ങൾ ജനുവരി 26 വരെ തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അനുസരിച്ച് കൂടുതൽ തീരുമാനം എടുക്കുമെന്നും സാവന്ത് കൂട്ടിച്ചേർത്തു.

ഔട്ട്ഡോർ വേദിയിൽ സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിക്കാം. ഇൻഡോർ വേദികളിൽ 100 ​​പേർക്ക് മാത്രമാണ് അനുമതി. ചന്തകൾ, പൊതുയോഗങ്ങൾ, രാഷ്ട്രീയ യോഗങ്ങൾ, ബീച്ചുകൾ മുതലായവയിൽ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗോവയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം ഗോവയിൽ ഇന്നലെ 1432 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,295 സാമ്പിളുകളാണ് പരിശോധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...