കോന്നി ശ്രീ നാരായണ പബ്ലിക് സ്കൂളിൽ ആദ്യത്തെ ഹോക്കി ടീമിന് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ശ്രീ നാരായണ പബ്ലിക് സ്കൂളിൽ ഹോക്കി ടീമിന് തുടക്കമായി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഹോക്കി അസോസിയയേഷന്റെയും സഹകരണത്തോടെയാണ് സ്കൂളിലെ ഒൻപതു മുതൽ പതിനൊന്നു വരെയുള്ള ക്ലാസുകളിലെ ഇരുപതു വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് സ്കൂളിലെ ആദ്യത്തെ ടീമിന് തുടക്കം കുറിച്ചത്. ഇവർക്കുള്ള ഹോക്കി സ്റ്റിക്കുകളുടെ വിതരണവും നടന്നു മലയോരമേഖലയിലെ വിദ്യാർഥികളിൽ ഹോക്കിയിൽ ഉള്ള താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് ജില്ലയിലെ മറ്റ് സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് ജില്ലാ സ്‌പോർട് കൗൺസിലും ഹോക്കി അസോസിയേഷനും ഉദ്ദേശിക്കുന്നത്.

സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ ഉത്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.പത്മകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. പ്രസന്നകുമാർ, കെ.ആർ സലീലനാഥ്, ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി അമൃത് സോമരാജൻ, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, ട്രഷറാർ വിനോദ് പുളിമൂട്ടിൽ, സ്കൂൾ പ്രിൻസിപ്പാൾ സിന്ധു പവിത്രൻ, വൈസ് പ്രിൻസിപ്പാൾ ദിവ്യ സദാശിവൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...