ന്യൂഡൽഹി : കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം. ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ജാർഖണ്ഡിലെ ദുംറി എന്നീ മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സിപിഐഎം-ബിജെപി മത്സരം നടന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ സിപിഐഎം ബഹിഷ്കരിക്കും. സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ഇവിടെ വ്യാപകമായ കള്ളവോട്ട് നടന്നതായും സിപിഐഎം ആരോപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഘോസിയിൽ ബിജെപിയും ഇന്ത്യ സഖ്യവും തമ്മിലാണ് പോരാട്ടം. പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം- കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ധൻപുരിൽ 81.88 ശതമാനവും ബോക്സാനഗറിൽ 86.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബിജെപി, ടിഎംസി, കോൺഗ്രസ്-സിപിഐഎം സഖ്യം മത്സരം നടക്കുന്ന പശ്ചിമ ബംഗാളിലെ ദുപ്ഗുരിയിൽ 74.35 ശതമാനമാണ് പോളിംഗ്. ഉത്തരാഖണ്ഡ് ബാഗേശ്വർ മണ്ഡലത്തിൽ 55.01 ശതമാനവും ഉത്തർപ്രദേശ് ഘോസി മണ്ഡലത്തിൽ 49.42 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ജാർഖണ്ഡിലെ ദുംറിയിൽ 63.75 ശതമാനമാണ് പോളിംഗ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























