റീ സർവേ ഡിജിറ്റൽ രേഖകൾ പരിശോധിയ്ക്കാന്‍ അവസരം

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : ഡിജിറ്റല്‍ റി സർവേ പുരോഗമിക്കുന്ന ചേത്തക്കൽ വില്ലേജിൽ സർവേ പൂർത്തിയായിട്ടുള്ള ഭൂ ഉടമകൾക്ക് വെച്ചൂച്ചിറ കൂത്താട്ടുകുളം എ.സി കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച ക്യാമ്പിൽ പ്രദർശനത്തിന് വെച്ചിട്ടുള്ള രേഖകൾ പരിശോധിക്കാനും പിഴവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും അവസരം. ജൂലൈ 31 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ഭൂ ഉടമകൾക്ക് രേഖകൾ പരിശോധിക്കാം. കരം അടച്ച രസിത്, പട്ടയം, ആധാരം, അവകാശ രേഖകൾ എന്നിവ കൊണ്ടുവരണം. നിലവിലെ കൈവശാതിർത്തികൾക്ക് അനുസരിച്ചാണ് രേഖകൾ തയ്യാറാക്കിയിട്ടുള്ളത്. ഡിജിറ്റൽ രേഖ പ്രദര്‍ശന ക്യാമ്പ് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. അംഗങ്ങളായാ ഷാജി കൈപ്പുഴ രാജി വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ഹെഡ് സർവ്വേയർ അബ്ദുൾ നഹ പദ്ധതി വിശദീകരിച്ചു. സർവ്വേയർമ്മാരായ ശിവകുമാർ, രാഹുൽ, രാഖിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം ; നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട്...

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...