Sunday, July 21, 2024 3:29 am

മോഷണക്കുറ്റം ആരോപണത്തിന്‍റെ പ്രതികാരം ; 16 വയസുകാരൻ 58 കാരിയായ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

രേവ : മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസുകാരൻ 58 കാരിയായ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴുത്തു ഞെരിച്ചും സ്വകാര്യഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിച്ചുമാണ് 58 കാരിയെ കൊലപ്പെടുത്തിയത്. മോഷണക്കുറ്റം ആരോപണത്തിന്‍റെ പ്രതികാരമായാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. കൈലാഷ്പുരി ഗ്രാമത്തിൽ ജനുവരി 30ന് രാത്രിയാണ് സംഭവം.

രണ്ട് വർഷം മുമ്പ് പ്രതിയായ 16 കാരൻ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലപ്പെട്ട സ്ത്രീയും കുടുംബവും പോലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ ടെലിവിഷൻ കാണാൻ സ്ഥിരമായി ആൺകുട്ടി വരാറുണ്ടായിരുന്നു. മോഷണം പോയ ഫോൺ ഈ കുട്ടി എടുത്തതാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം സംശയിച്ചു. ഈ വാർത്ത നാട്ടിലാകെ പരക്കുകയും ആൺകുട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. ഇതോടെ പ്രതിയായ 16 കാരന് സ്ത്രീയോടും കുടുംബത്തോടും അടങ്ങാത്ത പകയായി. ഇതിന് പ്രതികാരം വീട്ടാൻ കാത്തിരിക്കുകയായിരുന്നു ആണ്‍കുട്ടി.

കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഭർത്താവും സ്ഥലത്തില്ലാത്ത തക്കം പ്രതിയായ ആൺകുട്ടി വീട്ടിൽ കയറിക്കൂടി. ഉറങ്ങുകയായിരുന്ന യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പോളിത്തീൻ ബാഗും തുണിയും വായിൽ തിരുകുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ബലാംത്സംഗം ചെയ്ത് വീടിനടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക്  വലിച്ചിഴച്ചുകൊണ്ടുപോയി. തലയിലും മറ്റ് ശരീരഭാഗങ്ങളിലും അരിവാൾ കൊണ്ട് മുറിവുണ്ടാക്കുകയും ചെയ്തു.

സ്ത്രീയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലുമാണ് അയൽവാസി കൂടിയായ ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും ആഭരണങ്ങളും എടുത്ത ശേഷം പ്രതി ഒളിവിൽ പോകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് വിവേക് ലാൽ പറഞ്ഞു. കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇൻസ്റ്റാഗ്രാമിലെ കൂട്ടുകാരൻ പറഞ്ഞ എഐ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു, പോയത് 2 കോടി...

0
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍...

അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി ; മന്ത്രി എം.ബി രാജേഷിന് മറുപടിയുമായി വി ഡി...

0
തിരുവനന്തപുരം : മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രി എം ബി...

അര്‍ജുൻ രക്ഷാദൗത്യം : ഒടുവിൽ സൈനിക സഹായം തേടി കര്‍ണാടക സ‍ര്‍ക്കാര്‍, കളക്ടറുടെ റിപ്പോര്‍ട്ട്...

0
തിരുവനന്തപുരം : മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി...

ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയത്മകമായി ഇടപെടണം : ഡോ. പ്രകാശ് പി തോമസ്

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന...