Thursday, July 25, 2024 3:13 am

അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവം ; തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തില്‍ തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി. ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് ലൈഫ് മിഷന്‍ അധികൃതര്‍ വീട് നിഷേധിച്ചത്. ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് അധികൃതര്‍ ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ് ഈ സഹോദരിമാര്‍. മുത്തശ്ശിയും അമ്മാവനും കുടുംബവുമെല്ലാം ചേര്‍ന്ന് താമസിക്കുന്ന വീടാണ് ഏക ആശ്രയം.

ഈ ദയനീയത കണ്ട് അയല്‍വാസി മൂന്ന് സെന്‍റ് സ്ഥലം ഇവര്‍ക്ക് എഴുതി നല്‍കി. ലൈഫ് പദ്ധതിക്ക് ആവശ്യമായ എല്ലാ രേഖകളും കുട്ടികള്‍ ശരിയാക്കി. രണ്ട് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. എഗ്രിമെന്‍റ് ഒപ്പിടുന്ന ഘട്ടത്തിലാണ് നന്നമ്പ്ര പഞ്ചായത്ത് തടസവാദം ഉന്നയിച്ചത്. വാർത്തയ്ക്ക് പിന്നാലെ പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്ത് പ്രത്യേക ഭരണസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വീട് നൽകണമെന്ന പ്രമേയം പാസാക്കി ജില്ലാ ലൈഫ് മിഷന് നൽകും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ എൻറോൾമെന്റ് ഐഡിക്ക് പൂട്ട് വീഴുന്നു ; നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പർ തന്നെ...

0
നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത്...

സംസ്കൃത സർവ്വകലാശാല വാർത്തകൾ

0
സംസ്കൃത സർവ്വകലാശാല കേരള സാഹിത്യ അക്കാദമിയുമായി അക്കാദമിക സഹകരണത്തിന് ധാരണ ശ്രീശങ്കരാചാര്യ സംസ്കൃത...

‘എന്റെ അച്ഛനും ലോറി ഡ്രൈവറാണ്…’ ; രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് മന്ത്രി

0
കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി...

നാലുദിവസം മഴ തുടരാന്‍ സാധ്യത ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം : മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ...