കായംകുളം : ക്വാറന്റീനില്‍ ആയിരുന്ന റിട്ട. ഗ്രഫ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണപുരം കാപ്പില്‍മേക്ക് തട്ടാരുടെ അയ്യത്ത് (ആതിര ഭവനം) മോഹനന്‍ (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം തിരക്കിയെങ്കിലും ആരും വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ പാറയില്‍ രാധാകൃഷ്ണന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് 4 മണിയോടെ സ്വകാര്യ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.