വീട്ടിൽ സൂക്ഷിച്ച കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വടക്കൻ പറമ്പ് വീട്ടിൽ വില്യമിന്റെ മകൻ ബിനു വി വില്യം (37) ആണ് പിടിയിലായത്. എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പൂങ്കാവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 1.200 കിലോഗ്രാം കഞ്ചാവും വീട്ടുവളപ്പിൽ നട്ടുവളർത്തിയ 10 കഞ്ചാവ് ചെടികളും എക്സൈസ് സംഘം കണ്ടെത്തി. പ്രതിക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.

തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മയക്കുമരുന്ന് പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ റോയി ജേക്കബ്, കെ ആർ രാജീവ്, പ്രിവന്റീവ് ഓഫിസര്‍ അനിലാൽ പി, സിവിൽ എക്സൈസ് ഓഫിസര്‍മാരായ അരുൺ അശോക്, പ്രമോദ് വി, ജിയേഷ് ടി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...