ഇന്ത്യക്കാരുടെ മടക്കയാത്ര ; അടിയന്തിര ഇടപെടൽ തേടി ഷാഫി പറമ്പിൽ എം.പി

For full experience, Download our mobile application:
Get it on Google Play

മനാമ : യുദ്ധത്തെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷിതമായ മടക്കയാത്രക്കായി കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ബഹ്റൈനിലെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വലിയ പ്രതിസന്ധിയിലാണ് പ്രവാസികളെന്ന് ചൂണ്ടിക്കാട്ടി എം.പി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. ബഹ്‌റൈനിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ റോഡ്മാർഗം സൗദി അറേബ്യയിൽ എത്തിയുള്ള യാത്ര മാത്രമാണ് നിലവിൽ നാട്ടിലെത്താനുള്ള ഏക വഴി.

സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിലെ കടുത്ത പ്രയാസങ്ങൾ ഈ നീക്കത്തിന് തടസ്സമാവുകയാണ്. അടിയന്തിര ചികിത്സ ആവശ്യമായ രോഗികൾ, അടുത്ത ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലെത്തേണ്ടവർ, പരിമിതമായ സാമ്പത്തിക സൗകര്യങ്ങളുള്ള ട്രാൻസിറ്റ് യാത്രക്കാർ എന്നിവർ ഇതോടെ കടുത്ത ദുരിതത്തിലാണെന്ന് എം.പി കത്തിൽ വ്യക്തമാക്കി.ഈ മാനുഷിക പ്രശ്നത്തിൽ വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടണമെന്നും ബഹ്‌റൈനിലെ ഇന്ത്യൻ എംബസി വഴി ദുരിതബാധിതരായ പ്രവാസികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...