ഗുജറാത്ത് മോഡലിനെ വാഴ്ത്തി രേവന്ത് റെഡ്ഡി ; തമാശ കലർത്തി മോദിയുടെ ഓഫർ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ വേദിയിൽ കൗതുകകരമായ രാഷ്ട്രീയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ. രേവന്ത് റെഡ്ഡിയെ സാക്ഷിനിർത്തി, ‘നിങ്ങൾ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്’ എന്ന് നർമ്മരൂപേണ പ്രധാനമന്ത്രി പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഗുജറാത്തിനെ പിന്തുണച്ചതുപോലെ തെലങ്കാനയെയും പിന്തുണയ്ക്കണമെന്ന രേവന്ത് റെഡ്ഡിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് മോദിയുടെ ഈ പരാമർശം.

മുൻ യുപിഎ സർക്കാർ പത്ത് വർഷം കൊണ്ട് ഗുജറാത്തിന് നൽകിയതിനേക്കാൾ വലിയ തുക താൻ നൽകാൻ തയ്യാറാണെന്ന് മോദി വ്യക്തമാക്കി. എന്നാൽ അങ്ങനെ ചെയ്താൽ ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി മാത്രമേ സംസ്ഥാനത്തിന് ലഭിക്കൂ എന്നും, അത് വികസന ലക്ഷ്യങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രസ്താവനകൾ നടത്തില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനാൽ താനും രാഷ്ട്രീയം പറയുന്നില്ലെന്ന് വ്യക്തമാക്കിയ മോദി, കണക്കുകൾ നിരത്തിയാണ് മറുപടി നൽകിയത്. ആന്ധ്രാപ്രദേശിന്‍റെ റെയിൽവേ ബജറ്റ് 1,000 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ തെലങ്കാനയ്ക്ക് മാത്രമായി 5,500 കോടിയിലധികം രൂപ ബജറ്റിൽ വകയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...