പകപോക്കൽ, അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന – പി.സി ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പോലീസ് അറിയിച്ചു. പകപോക്കലാണ് നിലവില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും പി.സി ജോർജ് പ്രതികരിച്ചു.

രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി ജോര്‍ജ് എത്തിയത്. പനിയാണെന്നും പക്ഷേ ഹാജരായില്ലെങ്കില്‍ ചോദ്യം ചെയ്യലില്‍ നിന്നുള്ള ഒളിച്ചോടലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് എത്തിയതെന്നും പിസിയുടെ പ്രതികരണം. ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ 11.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂര്‍ നീണ്ടു. പി.സി ജോര്‍ജിന് പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പോലീസ് അറിയിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ, ആകാശവാണി എന്നിവിടങ്ങളില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതേസമയം പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഫോര്‍ട്ട് പോലീസ് നോട്ടീസ് നല്‍കിയിരുങ്കിലും ജോര്‍ജ് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...