മാതാവിനെ ആക്രമിച്ച വെട്ടുകേസിലെ പ്രതിയെ യുവാവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കിയശേഷം വിരലുകള്‍ വെട്ടിമാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട്ടില്‍ കയറി മാതാവിനെ ആക്രമിച്ച വെട്ടുകേസിലെ പ്രതിയെ യുവാവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കിയശേഷം വലതുകൈയിലെ വിരലുകള്‍ വെട്ടിമാറ്റി. നെടുമങ്ങാടിന് സമീപത്തായിരുന്നു സംഭവം. മൊട്ടക്കാവ് സ്വദേശി മുനീര്‍ എന്ന ഇരുപത്താറുകാരനാണ് മൂന്നുവിരലുകള്‍ നഷ്ടമായത്. മുഹമ്മദ് ഷാന്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇയാളെ ആക്രമിച്ചത്.

മുഹമ്മദ് ഷാനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് മുനീര്‍ ജയിലിലായത്. റിമാന്‍ഡിലായ മുനീര്‍ അടുത്തിടെ ജാമ്യത്തിലറങ്ങിയിരുന്നു. തന്നെ ജയിലിലാക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ എത്തിയ മുനീര്‍ ഷാനിന്റെ വീട്ടില്‍ കയറി മാതാവിനെ ആക്രമിക്കുകയായിരുന്നു. ഈ സമയം ഷാന്‍ വീട്ടിലുണ്ടായിരുന്നില്ല. നിലവിളികേട്ട് മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്ന ഷാനിന്റെ ജ്യേഷ്ഠന്‍ എത്തിയപ്പോഴേക്കും വീട്ടുപകരണങ്ങള്‍ തകര്‍ത്ത് മുനീര്‍ സ്ഥലംവിട്ടു.

അമ്മയെ ആക്രമിച്ച വിവരം അറിഞ്ഞ ഷാന്‍ എട്ടുപേരെയും കൂട്ടി മുനീര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയിലെത്തി വാതില്‍വെട്ടിപ്പൊളിച്ച്‌ അകത്തുകയറി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് മുനീര്‍ ചുളളിമാനൂരിന് സമീപത്തെ കോഴിക്കടയില്‍ കയറി ഉടമയായ ഷാനിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...