കോട്ടപ്പടിയിൽ ഭൂമാഫിയക്ക് റവന്യു വകുപ്പും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നു ; തോട് കൈയ്യേറാൻ നീക്കം; വെള്ളകെട്ടുള്ള സ്ഥലം നികത്താൻ ആർഡിഒ അനുമതി നൽകിയതിന് പിന്നിൽ അഴിമതിയോ?

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വെള്ളക്കെട്ടുണ്ടാകുമെന്ന കൃഷി ഓഫീസറുടെ റിപ്പോർട്ട് പൂഴ്ത്തിയാണ് അനുമതി വാങ്ങിയതെന്നാണ് ആക്ഷേപം. നാട്ടുകാർ നൽകിയ പരാതിക്ക് ആർ ഡി ഒ നൽകിയ മറുപടിയിൽ തോടിൻ്റെ വീതി വെറും മൂന്നടിയായി ചുരുങ്ങി. വൻ അഴിമതിയാണ് ഇതിന് പിന്നിൽ. ഇതിന് വില്ലേജ് ഓഫീസറടക്കം കൂട്ടുനിൽക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ അപേക്ഷ പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന ബഹു. ഹൈക്കോടതിയുടെ വിധിയെ ദുർവ്യാഖ്യാനം ചെയ്താണ് അനുമതി നൽകിയതെന്നാണ് പരാതിക്കാർ പറയുന്നത്. 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. ലക്ഷങ്ങളുടെ അഴിമതി ഇതിന് പിന്നിൽ. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു എന്ന് മാത്രമല്ല വേനൽക്കാലത്ത് കടുത്ത വരൾച്ചയുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. നിലം നികത്തലിനെതിരെ കനത്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...