എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ അനധികൃത വീട് നിര്‍മ്മാണം റവന്യൂ വകുപ്പ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ അനധികൃത വീട് നിർമ്മാണം  റവന്യൂ വകുപ്പ് തടഞ്ഞു.  ഇത് സംബന്ധിച്ച്  റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. നി‌ര്‍മ്മാണത്തെക്കുറിച്ചും ഭൂമിയുടെ പട്ടയത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് ജില്ലാ കളക്ടറുടെ  ഉത്തരവില്‍ പറയുന്നു. അനുമതിയില്ലാതെ എംഎല്‍എ വീടിന്റെ രണ്ടാംനില പണിതതാണ് റവന്യു വകുപ്പ് തടഞ്ഞത്. എംഎല്‍എയുടെ വീട് നിര്‍മ്മാണത്തിനെപ്പറ്റിയുള്ള പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ദേവികുളം സബ്കളക്ടര്‍ മൂന്നാര്‍ വില്ലേജ് ഓഫീസറെ നിയോഗിച്ചിരുന്നു.

മൂന്നാര്‍ ഇക്കാ നഗറിലാണ് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ  വീട്. ഈ വീടിന് മുകളില്‍ രണ്ടാംനിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. മൂന്നാറില്‍ ഏത് നിര്‍മ്മാണത്തിനും റവന്യൂ വകുപ്പിന്റെ  അനുമതി നിര്‍ബന്ധമാണ്. സമാന രീതിയില്‍ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ച്‌ നീക്കിയിരുന്നു. ടൗണിന്റെ  ഹൃദയഭാഗത്താണ് എംഎല്‍എയുടെ വീട്. ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷം ആരോപിച്ചു. കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണ് എസ്. രാജേന്ദ്രന്‍ വീട് നിര്‍മിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും മഴയില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ വീടിന് മുകളില്‍ ഷീറ്റ് മേയാനാണ് നിര്‍മ്മാണമെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുമുമ്പ് എങ്ങനെയും പണി പൂര്‍ത്തീകരിക്കുവാനായിരുന്നു രാജേന്ദ്രന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...