എകെജി സെന്‍റർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ് ; രാവിലെ 10 മണിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ കെ ജി സെന്‍ററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്ന പരാതിയില്‍ ആണ് നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസില്‍ദാർ ആവശ്യപ്പെട്ടു. 1977 ല്‍ എ കെ ആന്‍റണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി കൈയ്യേറിയെന്നടക്കമുള്ള പരാതികള്‍ ഉയർന്നതോടെ വിവാദമായി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹർജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഇപ്പോള്‍ ഭൂമി അളക്കാനുള്ള നടപടിക്ക് തുടക്കമായത്.

ഇന്ന് രാവിലെ പത്ത് മണിക്ക് എ കെ ജി സെന്‍ററിലെ ഭൂമി അളക്കുമെന്ന നോട്ടീസ് തിരുവനന്തപുരം തഹസില്‍ദാർ, സി പി എം സംസ്ഥാന സെക്രട്ടറിക്കും സർവകലാശാല രജിസ്ട്രാർക്കും അയച്ചിട്ടുണ്ട്. ഭൂമി അളക്കാൻ സർവകലാശാല സിൻഡിക്കേറ്റും അടുത്തിടെ തീരുമാനമെടുത്തിരുന്നു. 1992 ല്‍ ചെറിയാൻ ഫിലിപ്പിന്‍റെ പരാതിയില്‍ അന്നത്തെ വി സിയായ ജെ വി വിളനിലം, ഭൂമി അളക്കാനുള്ള നടപടി തുടങ്ങിയരുന്നു. എന്നാല്‍ വ്യാജ ഡിഗ്രി ആരോപണവും കടുത്ത സമരങ്ങളും ഉയർന്നതോടെ ഭൂമി അളക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. 1987 ലെ നായനാർ സർക്കാരിന്‍റെ കാലത്ത് ഭൂമി വിവാദം കരണുകാരനും ഉമ്മൻചാണ്ടിയും ഉള്‍പ്പെടെ നിയമസഭയില്‍ ഉയർത്തിയെങ്കിലും ഭൂമി അനുവദിച്ച ഉത്തരവ് മേശപ്പുറത്ത് വക്കാൻ സർക്കാർ തയ്യാറിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഭൂമി വിവാദം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് സി പിഎം പാര്‍ട്ടി ഓഫിസിനായി പുതിയ കെട്ടിടം നിർമിച്ചതെന്ന വാദവും ഉയർന്നിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിലെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ

0
റിയാദ്: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നാളെ മുതൽ ശനിയാഴ്ച വരെ...

ഡൽഹിസമരങ്ങളിലെ മലയാളി സാന്നിധ്യം ; വിശദാംശങ്ങൾ തിരഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

0
കണ്ണൂർ : ഡൽഹിയിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് പോകുന്ന പ്രത്യക്ഷ...

‘വാതില്‍ തുറന്നിട്ടിരിക്കുന്നു, റൊണാള്‍ഡോക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ വരാം’ ; ജോര്‍ജ് ജീസസ്

0
പോര്‍ച്ചുഗല്‍ : യുവേഫ നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കുമായുള്ള മത്സര തലേന്ന് പോര്‍ച്ചുഗല്‍...

കോൺഗ്രസിൽ പുകയുന്ന ഭിന്നത : നിർണായക ചർച്ചകൾക്കായി മൂന്ന് പ്രധാന നേതാക്കൾ ഡൽഹിയിൽ

0
ഡൽഹി: മുന്നണിയിലും പാർട്ടിയിലും അഭിപ്രായവ്യത്യാസങ്ങൾ പുകയുന്നതിനിടെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട മൂന്ന് നേതാക്കൾ...