മഴക്കെടുതിയിൽ ഉന്നതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഴക്കെടുതിയിൽ ഉന്നതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ. മഴ വരുന്ന രണ്ട് ദിവസങ്ങളിൽ കൂടി ശക്തമായി പെയ്യുമെന്നും ഇന്നും നാളെയും മറ്റന്നാളും അതിതീവ്ര മഴയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 29 മുതൽ മഴ കുറയും. 30 മുതൽ ജൂലൈ 2 വരെ മഴയുടെ അളവ് കുറയും. ജൂലൈ മൂന്നാം തീയതി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടുമെന്നും ജൂലൈ പത്താം തീയതി മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മന്ത്രി അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാകാനുള്ള കാരണം. മലയോരമേഖലകളിൽ മഴയും കാറ്റും ശക്തമാക്കാനുള്ള സാധ്യതയുണ്ട്.

ഈ ദിവസങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമുള്ളത് ഇടുക്കി ജില്ലയിലാണ്. 203 മുതൽ 213 വരെ മില്ലിമീറ്റർ മഴ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ട്. മൂന്നാർ മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. 28 തിയതി വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആവശ്യമായ വാഹനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ യോഗം ദിവസവും ഒരു തവണയെങ്കിലും കൂടണം എന്ന് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കേരളത്തിലെ 31 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസങ്ങളും ഡിഡിഎം യോഗം ചേരും. റവന്യൂ ഉദ്യോഗസ്ഥർ അവരുടെ അധികാരപരിധി എവിടെയാണോ അവിടെത്തന്നെ നിൽക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലയിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. ബെയ്‌ലി പാലം തകർന്നുപോയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ജീവനോപാധികളുമായി ബന്ധപ്പെട്ട പരാതികൾ മാധ്യമങ്ങളിലൂടെ കേട്ടുവെന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...