മുണ്ടക്കൈ ടൌൺഷിപ്പിന്റെ ആദ്യഘട്ട നിർമാണം ഏപ്രിൽ 30 ന് പുർത്തിയാകുമെന്ന് റവന്യു മന്ത്രി കെ.രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുണ്ടക്കൈ ടൌൺഷിപ്പിന്റെ ആദ്യഘട്ട നിർമാണം ഏപ്രിൽ 30 ന് പുർത്തിയാകുമെന്ന് റവന്യു മന്ത്രി കെ.രാജൻ. മെയ് ആദ്യവാരം താമസം തുടങ്ങാനാകുമെന്നും മുന്നാം ഘട്ടം പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിട് കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയർമാർ മാർക്ക് ചെയ്തത ഭാഗത്തെയാണ് വിള്ളലായി ചിത്രീകരിച്ചത്. വരയാണെന്ന് ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണ് താൻ കയറി നോക്കിയതെന്നും കെ. രാജൻ പറഞ്ഞു. യുഎൽസിസിയുടെ നിർമ്മാണത്തെക്കുറിച്ച് ഒരുതരത്തിലുള്ള പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കൃത്യം ടൈംലൈനിലാണ് ടൗൺഷിപ്പിന്റെ നിർമാണം മുന്നോട്ടുപോകുന്നത്. മനപ്പൂർവ്വമായ ഒരു വൈകിക്കലും ഇല്ല. പട്ടയം ഉൾപ്പെടെയാണ് കുടുംബങ്ങൾക്ക് കൊടുക്കുന്നത്. മെയ് ആദ്യ വാരം താമസം തുടങ്ങാൻ ആവുമെന്നും മന്ത്രി.

ഏറ്റവും ഉറപ്പായ വീട് കരാറുകാർ ഉറപ്പാക്കിയേ മതിയാകൂ. ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ല. ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാക്കും. ടൗൺ ഷിപ്പ് ഒരു തുറന്ന പുസ്തകം ആർക്കും പരിശോധിക്കാം. ഈ മാസം അവസാനത്തോട് നിർമാണ പ്രവർത്തനം പൂർത്തിയാക്കുമെന്നാണ് നിർമ്മാണ കമ്പനി അറിയിച്ചിട്ടുള്ളത്. നൗഫലിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന ഒരു പണിക്കും ആരും മുതിരരുതെന്നും നൗഫൽ ദുരന്ത ബാധിതനായ ആളാണെന്നും മന്ത്രി പറഞ്ഞു.

വികാരഭരിതമായി എന്തെങ്കിലും പറഞ്ഞതിനെ ആക്രമിക്കരുത്. കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ ആത്മാഭിമാനം വർധിക്കുന്നു. അഞ്ചുവർഷം കഴിഞ്ഞു വരുമ്പോൾ മുതലാളി രാജൻ എന്നല്ലല്ലോ വിളിച്ചത്. കൂലിപ്പണി രാജൻ എന്ന പരാമർശം അഭിമാനത്തോടെ ഏറ്റുവാങ്ങുന്നു. കൂലിപ്പണിക്കാരെ കുറിച്ച് പറയുന്നവരുടെ സങ്കല്പം എന്തായിരിക്കും. പാവപ്പെട്ടവൻ്റെ വിയർപ്പിൻ്റെ മണം കൂടിയുള്ള വീടാണ് അവിടെ നിർമിക്കുന്നത്. ഇതിൻ്റെ പിന്നിലെ ലക്ഷ്യങ്ങൾ എന്താണെന്ന് കേരളം തിരിച്ചറിയണമെന്നും മന്ത്രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...