കാതോലിക്ക ബാവായ്ക്ക് റഷ്യൻ സഭയുടെ ആദരം

For full experience, Download our mobile application:
Get it on Google Play

റഷ്യ ; ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ തിരുമേനിക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രതിനിധി സംഘത്തിനും ഊഷ്മളമായ വരവേൽപ്പ് നൽകി റഷ്യൻ ഓർത്തഡോക്സ് സഭ. സഭാ തലവൻ കിറിൽ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ മോസ്കോയിലെ ഡോർമെന്റേഷൻ കത്തീഡ്രലിൽ അർപ്പിച്ച വി.കുർബാനയിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയും മലങ്കര സഭയുടെ പ്രതിനിധി സംഘവും സംബന്ധിച്ചു. റഷ്യയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച കാതോലിക്കാ ബാവ സഭാ തലവനായി സ്ഥാനമേറ്റതിനുശേഷം ആദ്യമായിട്ടാണ് റഷ്യ സന്ദർശിക്കുന്നത്. മലങ്കര സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധത്തെ അനുസ്മരിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ
കിറിൽ പാത്രിയർക്കീസ് പ്രഭാഷണം നടത്തി.

കാതോലിക്കാ ബാവാ തിരുമേനിയും മലങ്കര സഭയുടെ പ്രതിനിധി സംഘവും റഷ്യൻ സന്ദർശനം പൂർത്തീകരിച്ച ശേഷം ഈ മാസം ഒമ്പതാം തീയതി റോമിലേക്ക് തിരിക്കും. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഖറിയാ മാർ നിക്കോളാവാസ് മെത്രാപ്പോലീത്ത. യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വറുഗീസ് അമയിൽ, അസോസിയേഷൻ സെക്രെട്ടറി അഡ്വ. ബിജു ഉമ്മൻ, പരിശുദ്ധ ഭാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്, ഫാ.ഗീവർഗീസ് ജോണ്‍സണ്‍, ഫാ.അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു( ജോജോ )എന്നിവരാണ് സംഘത്തിൽ ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...