ശിവ് സിങ്ങ് ബിഷ്ട് സേവന മാതൃകാ പുരസ്കാരം ഏറ്റു വാങ്ങി പൂജനീയ സ്വാമി നിർവിണ്ണാനന്ദജി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കാർഗിൽ യുദ്ധ വിജയ വാർഷികദിനത്തിൽ സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജനീയ സ്വാമി നിർവിണ്ണാനന്ദജി. വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പത്തനംതിട്ട ജില്ലാ സമിതിയുടെ ശിവ് സിങ്ങ് ബിഷ്ട് സേവന മാതൃകാ പുരസ്കാരവും ആദരവും ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ ഏതൊരു പൗരനും അഭിമാനിക്കാവുന്ന ദിനമായ കാർഗിൽ വിജയദിനത്തിലെ പുരസ്കാരം ശ്രീരാമകൃഷ്ണ പരമഹംസർക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേത്രരോഗ ചികിത്സാ വിദഗ്ധനും കവിയുമായ ഡോ. ബി.ജി.ഗോകുലനാണ് ആദരിക്കൽ ചടങ്ങ് നിർവഹിച്ചത്. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ സംഘടനയുടെ സംസ്ഥാന ലയ്സൺ സെക്രട്ടറി വി.എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്ത കാർഗിൽ വിജയ് ദിനാഘോഷ ചടങ്ങിൽ എൻ.സുധാകരൻ, അഡ്വ.രാജേഷ് നെടുമ്പ്രം, അഡ്വ. ശ്രീകുമാർ.കെ.ജെ, അഡ്വ.ഹരികൃഷ്ണൻ.പി, വി.ഗോപാലകൃഷ്ണപിള്ള, പ്രസന്നസതീഷ്, രാധമ്മ കെ.എം, പി.പാറുക്കുട്ടിയമ്മ, ശാന്തമ്മ.പി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്തമാരയുടെ വിധി ഇന്ന്

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ വിധി...

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല ; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

0
റിയാദ്: ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച്...

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് ; നെതന്യാഹുവിന് നിർണായകം

0
ജെറുസലേം : ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്....

പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

0
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ...