തൃപ്പൂണിത്തുറ: സിറ്റിങ് എം എല്‍ എയായ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ കെ ബാബുവിന്റെ സമരം. പിന്നോട്ട് നടന്നാണ് തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥി കെ ബാബുവും സംഘവും പ്രതിഷേധിച്ചത്.
കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെയാണ് കെ ബാബുവും അണികളും ഇങ്ങനെ പിന്നിലേക്ക് നടന്ന് പ്രതിഷേധിക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ 50 കേന്ദ്രങ്ങളിലാണ് മണ്ഡലം കമ്മിറ്റി ഇത്തരത്തില്‍ വ്യത്യാസമായ പ്രതിഷേധജാഥ സംഘടിപ്പിച്ചത്.