വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പ് നിഷ്പ്രയാസം ഒഴിവാക്കാമെന്ന് വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പ് നിഷ്പ്രയാസം കണ്ടെത്തി ഒഴിവാക്കാമെന്ന് സൈബര്‍ വിദഗ്ധര്‍. തിരിച്ചറിയല്‍ കാര്‍ഡിലെ മുഖത്തിന്റെയും കൃഷ്ണമണിയുടെയും സാദൃശ്യം നോക്കി ഇരട്ടിപ്പ് ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധാഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈവശമുള്ള വ്യക്തിവിവരങ്ങളും ഫോട്ടോയും ഉപയോഗിച്ചുതന്നെ ഇത് സാധിക്കും. വ്യക്തിവിവരങ്ങളില്‍ പേര്, വിലാസം എന്നിവയ്‌ക്കൊപ്പം ഫോട്ടോകൂടി ഉള്ളതുകൊണ്ട് വേഗം ഇരട്ടിപ്പ് കണ്ടെത്താനാകും. ഇമേജ് പ്രോസസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചും ഇരട്ടിപ്പ് കണ്ടെത്താം.

ഐറിസ് റെക്കഗ്‌നിഷന്‍, ഫെയ്സ് റെക്കഗ്‌നിഷന്‍ എന്നിവ ഉപയോഗിച്ച് ഫോട്ടോ ഇരട്ടിപ്പ് കണ്ടെത്തി അതിനുനേരെ വരുന്ന പേരുകള്‍ കൃത്യമാണോയെന്ന് ഉറപ്പിക്കാം.
റേഷന്‍ പട്ടികയില്‍ കടന്നുകയറിയ അനര്‍ഹരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തിടെ കണ്ടെത്തിയിരുന്നു. 50 ലക്ഷത്തോളം മുന്‍ഗണനാ കാര്‍ഡുകള്‍, 90 ലക്ഷത്തില്‍പ്പരം കെട്ടിട ഉടമകള്‍, 45 ലക്ഷത്തോളം വാഹന ഉടമകള്‍ എന്നിവരുടെ വിലാസങ്ങള്‍ ഒത്തുനോക്കിയാണ് ഈ തട്ടിപ്പ് കണ്ടെത്തിയിരുന്നത്. മരിച്ചുപോയവര്‍ പെന്‍ഷന്‍ വാങ്ങുന്നതും ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...