സ്കൂൾ തുറക്കലിനോടനുബന്ധിച്ച് ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗങ്ങൾ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ അധ്യായനവർഷത്തോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗങ്ങൾ നടന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോഗങ്ങൾ നടത്തിയത്. ജനമൈത്രിസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ 5 പോലീസ് സബ് ഡിവിഷൻ തലങ്ങളിൽ നടന്ന വിവിധ യോഗങ്ങളിൽ സ്കൂൾ അധികൃതരെ കൂടാതെ വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർമാർ, പിടിഎ പ്രസിഡണ്ടുമാർ, പഞ്ചായത്ത് അംഗങ്ങൾ, എക്സൈസ് വാഹനഗതാഗത വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പിലെ പ്രതിനിധികൾ, രക്ഷാകർത്താക്കൾ കുടുംബശ്രീ, ആശാ വർക്കർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ജനമൈത്രി സി ആർ ഒ മാർ, ബീറ്റ് പോലീസ് ഓഫിസർമാർ, സ്റ്റ്യ,ഡന്റ് പോലീസ് കേഡറ്റ് (എസ് പി സി ) സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി ) അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സ്കൂളുകളുടെ കോമ്പൗണ്ടിന് പുറത്ത് പൊതുവിടങ്ങളിലും മറ്റും അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ച വിവിധ യോഗങ്ങളിൽ നടന്നു. ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ടുള്ള യോദ്ധാവ്, കുട്ടികളുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളായ ഹോപ്പ്, ചിരി, ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ, പോലീസ് ഹെൽപ് ലൈൻ നമ്പർ തുടങ്ങിയ പൊതുവായ കാര്യങ്ങൾ അവലോകന യോഗങ്ങളിൽ അതത് ഡിവൈഎസ്പി മാർ വിശദീകരിച്ചു. സ്കൂളുകൾക്കുള്ളിലും പുറത്തും കുട്ടികൾ എല്ലാ അർത്ഥത്തിലും സുരക്ഷിതരായിരിക്കേണ്ട കാര്യങ്ങളും സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും പോക്സോ നിയമം ഉൾപ്പെടെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ബോധവൽക്കരണം നൽകുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ആവശ്യമായ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതിനെ സംബന്ധിച്ചും യോഗങ്ങളിൽ ഡിവൈഎസ്പിമാർ വിശദീകരിച്ചു.

അടൂർ സബ് ഡിവിഷൻ തലത്തിൽ അരമനപ്പടി ചർച്ച് ഓഡിറ്റോറിയത്തിൽ 28 ന് നടന്ന അവലോകനയോഗത്തിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന കാര്യങ്ങൾ സംബന്ധിച്ച് ഡി വൈ എസ് പി ജി സന്തോഷ്‌ കുമാർ ഉത്ഘാടന പ്രസംഗത്തിൽ അവതരിപ്പിച്ചു. 130 സ്കൂളുകളിൽ നിന്നുള്ള 148 പ്രതിനിധികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർമാർ, അടൂർ ഏനാത്ത് പന്തളം എസ് എച്ച് മാർ, എക്സൈസ് മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ലഹരി ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എക്സൈസ് ഇൻസ്പെക്ടർ ഹരിയും സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ട് ഷാജിയും കുട്ടികളുടെ സുരക്ഷിതമായ യാത്ര വാഹന പാർക്കിംഗ് തുടങ്ങിയ കാര്യങ്ങളിലെ ക്രമീകരണങ്ങൾ, സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ എന്നിവ സംബന്ധിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ലൈജുവും ക്ലാസ്സ് എടുത്തു. മൂന്ന് സ്കൂളുകളിലെ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നത് ബന്ധപ്പെട്ട് വന്ന പരാതികൾ അതത് പഞ്ചായത്ത് അധികൃതർക്ക് കൈമാറിയതായി ഡിവൈഎസ്പി അറിയിച്ചു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായി ചർച്ചയും നടന്നു.

റാന്നി പോലീസ് സബ് ഡിവിഷനിൽ വരുന്ന 103 സ്കൂളുകളിൽ നിന്ന് ആകെ 125 പ്രതിനിധികൾ അവലോകന യോഗങ്ങളിൽ പങ്കെടുത്തു. സബ് ഡിവിഷനു കീഴിലുള്ള 5 പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകം അവലോകന യോഗങ്ങൾ വിവിധ തിയതികളിൽ നടന്നു. എല്ലാ യോഗങ്ങളിലും ഡിവൈഎസ്പി ആർ ജയരാജ് പങ്കെടുത്തു. സ്കൂൾ അധികൃതരെ കൂടാതെ വിവിധ വകുപ്പുകളുടെ പ്രതിനിധികളും എസ് എച്ച് ഓമാരും പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർമാർ, പിടിഎ പ്രസിഡണ്ട്മാർ, പഞ്ചായത്ത് അംഗങ്ങൾ, എസ് പി ജി എസ് പി സി പ്രതിനിധികൾ, എക്സൈസ് വാഹനഗതാഗത വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു. കോന്നി സബ്ഡിവിഷന് കീഴിലുള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ തീയതികളിൽ അവലോകന യോഗങ്ങൾ നടന്നു. ആകെയുള്ള 60 സ്കൂളുകളിൽ നിന്ന് 90 ഓളം പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർമാർ പിടിഎ പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങളും പോലീസ് സേവനങ്ങളെ പറ്റിയും ഡിവൈഎസ്പി ടി രാജപ്പൻ രോഗങ്ങളിൽ വിശദീകരിച്ചു. കുട്ടികളെ ലഹരി വസ്തുക്കളുടെ സ്വാധീനത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിനെ സംബന്ധിച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും, കുട്ടികളുടെ സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണക്ലാസുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നയിച്ചു. എസ് എച്ച് ഓമാരും പങ്കെടുത്തു.

പത്തനംതിട്ട സബ് ഡിവിഷന് കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളുടെ അവലോകനയോഗങ്ങൾ വിവിധ തീയതികളിൽ നടന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദീകരണം ഉത്ഘാടന പ്രസംഗങ്ങളിൽ ഡിവൈഎസ്പി എസ് അഷാദ് നടത്തി. ആകെ 146 സ്കൂളുകളിൽ നിന്നും 200 ഓളം പ്രതിനിധികൾ പങ്കെടുത്തു. ജനപ്രതിനിധികൾ ഹെഡ്മാസ്റ്റർമാർ പിടിഎ അംഗങ്ങൾ, എസ്പിജി എസ്പിസി പ്രതിനിധികൾ, എക്സൈസ് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ ക്ലാസുകൾ നയിച്ചു. എസ് എച്ച് ഓമാർ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് ഡിവിഷന് കീഴിലുള്ള പോലീസ് സ്റ്റേഷനുകളിൽ പല ദിവസങ്ങളിലായി അവലോകന യോഗങ്ങൾ ചേർന്നു. 57 സ്കൂളുകളിൽ നിന്നും 150 ഓളം പ്രതിനിധികൾ വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഡിവൈഎസ്പി എസ് നന്ദകുമാർ, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ യോഗങ്ങളിൽ വിശദീകരിച്ചു. മുനിസിപ്പൽ അംഗങ്ങൾ, ഹെഡ്മാസ്റ്റർമാർ പിടിഎ അംഗങ്ങൾ, എസ്പിജി എസ്പിസി പ്രതിനിധികൾ, എക്സൈസ് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അധ്യക്ഷതയിലാണ് അവലോകനയോഗങ്ങൾ നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...