എഐഎഡിഎംകെയിൽ പൊട്ടിത്തെറി ; ഇപിഎസിന്റെ രാജി ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ടി വി കെ അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയതിന് പിന്നാലെ എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറിയും കലാപവും. മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമിക്കെതിരെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തി. ഇ പി എസിന്റെ നേതൃത്വത്തിൽ പാർട്ടി നേരിട്ട തുടർച്ചയായ തോൽവികൾ ചൂണ്ടിക്കാട്ടി മുൻ മന്ത്രി എസ് പി വേലുമണി ഉൾപ്പെടെയുള്ളവർ ഇ പി എസിന്റെ രാജി ആവശ്യപ്പെട്ടു. ഇ പി എസിന്റെ നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് പതിനൊന്ന് തോൽവികൾ ഉണ്ടായെന്നും നേതൃത്വം പൂർണ്ണ പരാജയമാണെന്നുമാണ് വിമർശനം.

തെരഞ്ഞെടുപ്പിൽ പണം കൃത്യമായി വിനിയോഗിച്ചില്ലെന്നും വലിയ സഖ്യം രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേതാക്കൾ ഇ പി എസിനെതിരെ നേതാക്കൾ കുറ്റപത്രവും പുറത്തിറക്കി. പരാജയത്തിന് കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്നും അതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പളനിസ്വാമി ഒഴിയണമെന്നും വേലുമണി ആവശ്യപ്പെട്ടു. ഇതോടെ എ ഐ എ ഡി എം കെയിൽ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....