ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകുന്നു; നാല് വർഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്ത് ബംഗ്ലാദേശ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 2022ന് ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് വീണ്ടും ഗോതമ്പ് ഇറക്കുമതി ആരംഭിച്ച് ബംഗ്ലാദേശ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിതരണ തടസ്സങ്ങള്‍ ഗോതമ്പിന്റെ വില ഉയരാന്‍ കാരണമായതോടെയാണ് ഇറക്കുമതി പുനരാരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗോതമ്പിന്റെ വിലയില്‍ 17 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ആഭ്യന്തര അരിവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ ഗോതമ്പ് ഉപയോഗിക്കുന്നതിലേക്ക് മാറിയതാണ് ആവശ്യകത വര്‍ധിപ്പിച്ചത്

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ബംഗ്ലാദേശി ട്രേഡര്‍മാര്‍ ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം ടണ്ണിലധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനാണ് കരാർ നല്‍കിയിരിക്കുന്നത്. ടണ്ണിന് 306 മുതല്‍ 326 രൂപ വരെയാണ് വില. റെയില്‍മാര്‍ഗമാണ് ഗോതമ്പ് ബംഗ്ലാദേശിലെത്തിക്കുക. നാല് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ ആദ്യ ഗോതമ്പ് ഇറക്കുമതിയാണിത്.ബംഗ്ലാദേശിലെ പ്രധാന ഭക്ഷ്യധാന്യം അരിയാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ധാന്യം ഗോതമ്പാണ്. ബംഗ്ലാദേശ് പ്രതിവര്‍ഷം ഏകദേശം 10 ലക്ഷം ടണ്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്.

ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ രാജ്യത്തിന് 70 ലക്ഷം ടണ്‍ അധികമായി ഇറക്കുമതി ചെയ്യേണ്ടിവരുന്നുണ്ട്. പ്രധാനമായും ബംഗ്ലാദേശിലേക്ക് ഗോതമ്പ് എത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചില വര്‍ഷങ്ങളില്‍ ബംഗ്ലാദേശിന്റെ മൊത്തം ഗോതമ്പ് ഇറക്കുമതിയുടെ പകുതിയിലധികവും ഇന്ത്യയില്‍ നിന്നായിരുന്നു. 2020-21ല്‍ ഇന്ത്യ 11 ലക്ഷത്തിലധികം ടണ്‍ ഗോതമ്പ് ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകൻ മരിച്ച് ഒരു മാസം : മരുമകൾക്ക് പുതിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി...

0
ലഖ്നൗ: മകന്റെ വിയോ​ഗത്തിന് പിന്നാലെ വിധവയായ മരുമകൾക്ക് വരനെ കണ്ടെത്തിനൽകി വീട്ടമ്മ....

ജി സുധാകരന് തിരിച്ചടിയായി വീണ്ടും മാനനഷ്ടക്കേസ് : ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

0
ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. സിപിഐഎം മുന്‍ ഏരിയ...

രാത്രിയും പകലും നുണ പറയുന്ന രീതി മുഖ്യമന്ത്രി അവസാനിപ്പിക്കണം; രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം...

0
കൊച്ചി: പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ട് സിപിഐഎമ്മിനെ തകർക്കുക എന്ന ബിജെപി...

പറയാന്‍ ബാക്കിവെച്ചത്’; പുതിയ പുസ്തകം പുറത്തിറക്കാൻ ഒരുങ്ങി ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ കെ...

0
തിരുവനന്തപുരം: പുതിയ പുസ്തകവുമായി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍...