ഇടുക്കിയിൽ ജനങ്ങളുടെ സുരക്ഷാ വേലികൾ പൊളിക്കാനുള്ള ഉത്തരവ് പിൻവലിക്കണം : കിഫ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിൽ വന്യജീവി ആക്രമണങ്ങൾ തുടർച്ചയായിക്കൊണ്ടിരിക്കെ സ്വന്തം ജീവനും കൃഷിയിടങ്ങളും സംരക്ഷിക്കാൻ ജനങ്ങൾ സ്ഥാപിച്ച പ്രതിരോധ വേലികളും മതിലുകളും പൊളിച്ചുമാറ്റാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രതിഷേധാർഹമാണെന്ന് കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ പ്രസ്താവിച്ചു. 23-09-2026ലെ ഉത്തരവ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും സ്വാഭാവിക പ്രതിരോധാവകാശത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്. വന്യജീവി ആക്രമണം തടയുന്നതിന് പകരം, ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ സഞ്ചാരം സുഗമമാക്കുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് കിഫ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സംവിധാനങ്ങൾ നീക്കം ചെയ്യുന്നതിന് പകരം, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനും വന്യജീവി ആക്രമണം കുറയ്ക്കുന്നതിനുമാണ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടത്. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഇത്തരം സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യുന്നത് പുനഃപരിശോധിക്കണമെന്നും കിഫ ആവശ്യപ്പെട്ടു. ഇടുക്കിയിലെ എം.പി.യും എം.എൽ.എമാരും വിഷയത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കിഫ ആവശ്യപ്പെടുന്നു. ഉത്തരവ് പിൻവലിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കിഫ മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിന്‍ രാജിന്റെ മരണം; പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച്

0
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ഗുണ്ടായിസം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

0
പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പോലീസിനെ...

മകൻ മരിച്ച് ഒരു മാസം : മരുമകൾക്ക് പുതിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി...

0
ലഖ്നൗ: മകന്റെ വിയോ​ഗത്തിന് പിന്നാലെ വിധവയായ മരുമകൾക്ക് വരനെ കണ്ടെത്തിനൽകി വീട്ടമ്മ....

ഹജ്ജ് തീർഥാടനം: കുവൈത്ത് എയർപോർട്ടിലെ ഒരുക്കങ്ങൾ കസ്റ്റംസ് അധികൃതർ വിലയിരുത്തി

0
കുവൈത്ത് സിറ്റി: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർഥാടകരുടെ യാത്ര സുഗമവും...